Home ഇന്ത്യ സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

സോണിയ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

317
0

സോണിയ ഗാന്ധി രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നാല് മുതിർന്ന കോണ്‍ഗ്രസ് നേതാക്കളോടൊപ്പം ആണ് ജയ്പൂരില്‍ എത്തി സോണിയാഗാന്ധി നിർദ്ദേശപ്രത്രിക സമർപ്പിച്ചത്. സോണിയ ഗാന്ധിയെ കൂടാതെ നാല് സ്ഥാനാർത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബിഹാറില്‍ നിന്ന് ഡോ അഖിലേഷ് പ്രസാദ് സിംഗ്, മഹാരാഷ്‌ട്രയില്‍ നിന്ന് ചന്ദ്രകാന്ത് ഹന്ദോരെ, ഹിമാചല്‍ പ്രദേശില്‍ നിന്നും അഭിഷേക് മനു സിംഗ്വി എന്നിവരാണ് സോണിയയെ കൂടാതെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള മറ്റ് മൂന്ന് സ്ഥാനാർത്ഥികള്‍. 2006 മുതല്‍ റായ്ബറേലി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സോണിയ ഗാന്ധിക്ക് പകരക്കാരിയായി പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ നിന്ന് ഇത്തവണ ലോക്സഭയിലേക്ക് മത്സരിച്ചേക്കും.

കോണ്‍ഗ്രസിന് വലിയ തോല്‍വി സമ്മാനിച്ച 2019ല്‍ റായ്ബറേലിയില്‍ മത്സരിച്ച സോണിയാഗാന്ധി വിജയം കൈവരിച്ചിരുന്നു. രാഷ്‌ട്രീയത്തിലേക്ക് കടക്കുന്ന സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിക്ക് ഏറ്റവും സുരക്ഷിതമായ സീറ്റ് തന്നെയാണ് വളരെക്കാലം മുതല്‍ കോണ്‍ഗ്രസ് കോട്ട എന്നറിയപ്പെടുന്ന റായ്ബറേലി. 2019ല്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങും എന്ന് പ്രതീക്ഷിച്ചിരുന്ന പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശ് സംസ്ഥാന നേതൃത്വം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Previous article‘ദില്ലി ചലോ’ മാര്‍ച്ചില്‍ സംഘര്‍ഷം ; ബാരിക്കേഡുകള്‍ മറികടന്ന്‌ കര്‍ഷകര്‍
Next articleകാലിഫോര്‍ണിയയില്‍ മലയാളി ദമ്പതികളുടെയും മക്കളുടേയും ദുരൂഹ മരണം; ഞെട്ടല്‍ മാറാതെ അമേരിക്കന്‍ മലയാളികള്‍ ; അവിശ്വസനീയതോടെ നാട്ടിലെ കുടുംബങ്ങള്‍

Leave a Reply