Home അമേരിക്ക ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോര്‍ക്ക് വസ്ത്ര ശേഖരണം നടത്തി

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോര്‍ക്ക് വസ്ത്ര ശേഖരണം നടത്തി

330
0

ന്യൂയോര്‍ക്ക് : ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോര്‍ക്ക് (ഐനാനി) അതിന്‍റെ കമ്യൂണിറ്റി സേവനത്തിന്‍റെ ഭാഗമായി വസ്ത്ര ശേഖരണം നടത്തി. “ഗിവ് ദി ഗിഫ്റ്റ് ഓഫ് വാംത്’ എന്ന ശീര്‍ഷകത്തില്‍ ലോംഗ് ഐലൻഡിലെ ഖല്‍സാ കമ്യൂണിറ്റി പാട്രോള്‍ എന്ന സിഖ് കമ്യൂണിറ്റി സാമൂഹ്യ സംഘടനയുടെ പാര്‍ട്ണര്‍ഷിപ്പോടെയായിരുന്നു ഐനാനി പരിപാടി സംഘടിപ്പിച്ചത്. നിരവധി ഫാള്‍-വിന്‍റര്‍ സീസണുകളില്‍ ധരിക്കാനുള്ള കോട്ടുകളും ഉടുപ്പുകളും ശേഖരിച്ച്‌ സൊസൈറ്റി ഓഫ് സെയിന്‍റ് വിൻസെന്‍റ് ഡി പോള്‍ എന്ന സംഘടനയ്ക്ക് സംഭാവന ചെയ്തു. രണ്ടു മാസം മുൻപ് ഐനാനി “ബാക് റ്റു സ്‌കൂള്‍ സപ്ലൈസ്’ ഡ്രൈവും നടത്തിയിരുന്നു.

ഐനാനി ആതുരസേവന രംഗത്ത് ഉയര്‍ന്ന നിലവാരത്തിനും ആരോഗ്യ പോഷണത്തിനും ആരോഗ്യ-ക്ഷേമത്തിനും പ്രൊഫഷണല്‍ വികസനത്തിനും മാത്രമല്ല, തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ നിശ്വാസങ്ങളും ആവശ്യങ്ങളും അറിഞ്ഞു സന്നദ്ധ ശ്രമം നടത്തുന്ന ചാരിറ്റി സംഘടന കൂടിയാണെന്ന് ഐനാനി പ്രസിഡന്‍റ് ഡോ. അന്നാ ജോര്‍ജ് പറഞ്ഞു. ലോംഗ് ഐലൻഡിലും റോക്‌ലാൻഡ് കൗണ്ടിയിലും നടത്തിയ ഹെല്‍ത് ഫെയറുകളില്‍ വളരെ പ്രധാനമായ പങ്കാണ് ഐനാനി വഹിച്ചത്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നതോ ആരോഗ്യ രംഗത്തെ ലഭ്യതയ്ക്ക് വഴിയില്ലാത്തവരോ ആയ അനേകം പേര്‍ക്ക് ഐനാനിയുടെ ശ്രമങ്ങള്‍ വളരെയധികം ഉപകരിച്ചിട്ടുണ്ട് എന്ന് ഡോ. ജോര്‍ജ് പറഞ്ഞു.

ചാരിറ്റി ആൻഡ് ഫണ്ട് റേയ്‌സിംഗ് കമ്മിറ്റി ചെയര്‍ ആനി സാബു സംരംഭത്തിന് നേതൃത്വം നല്‍കി. ഏലിയാമ്മ അപ്പുക്കുട്ടൻ, ഷബ്നം പ്രീത് കൗര്‍, രൂപീന്ദര്‍ കൗര്‍ എന്നിവര്‍ ശേഖരിക്കുന്നതിന് സഹായിച്ചു.

Previous articleനിമിഷ പ്രിയയുടെ മോചനത്തിന് സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
Next articleസിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

Leave a Reply