Home യൂറോപ്പ് യുകെയില്‍ മലയാളി വൈദികന്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

യുകെയില്‍ മലയാളി വൈദികന്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

790
0

യുകെ മലയാളി സമൂഹത്തിന് വേദനയുണ്ടാക്കി മറ്റൊരു അപ്രതീക്ഷിത വിടവാങ്ങല്‍. മലയാളി വൈദികനായ ഫാ ഷാജി പുന്നാട്ടിന്റെ മരണവാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഫാ ഷാജിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന സൂചന. കഴിഞ്ഞ ദിവസം നടന്ന ബിഷപിന്റെ ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നു ഫാ ഷാജി എത്താതിരുന്നതിനെ തുടര്‍ന്ന് മലയാളികള്‍ നടത്തിയ അന്വേഷണത്തില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പോലീസിന് കൈമാറിയിരിക്കുകയാണ്. വയനാട് സ്വദേശിയാണ് മരിച്ച ഫാ ഷാജി. യുകെയില്‍ ഇംഗ്ലീഷ് സഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരുകയാരുന്നെങ്കിലും മലയാളി സമൂഹത്തിലെ പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. റെക്‌സ്ഹാം രൂപതയിലാണ് ഫാ ഷാ ജി ശ്രുശ്രഷ ചെയ്ത് വന്നിരുന്നത്.നോര്‍ത്ത് വെയില്‍സിലെ അബ്രിസ്വിത്തിലായിരുന്നുതാമസം. വൈദികന്റെ വേര്‍പാട് മലയാളി സമൂഹത്തെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

Previous articleChat GPT / Bard AI എന്നി നൂതന നിര്‍മ്മിതി ബുദ്ധിയിൽ കീനിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തുന്നു
Next articleസൗദി ഹജ്ജ് മന്ത്രിക്ക് ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണം

Leave a Reply