Home ഇന്ത്യ ചെന്നൈയില്‍ മഴയ്‌ക്ക് ശമനം ; ആന്ധ്രയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ചെന്നൈയില്‍ മഴയ്‌ക്ക് ശമനം ; ആന്ധ്രയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

354
0

ചെന്നൈ : ചെന്നൈയില്‍ രണ്ടുദിവസമായി തുടര്‍ച്ചയായി പെയ്ത മഴയ്‌ക്ക് ശമനം. മഴയിലും കാറ്റിലും വിവിധ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 11 പേര്‍ക്കു പരുക്കേറ്റു. ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. വൈദ്യുതിയും ജല വിതരണവും പൂര്‍ണമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. മൊബൈല്‍ നെറ്റ്‍വര്‍ക്കും തകരാറിലാണ്. വിമാനത്താവളം ഇന്നലെ പ്രവര്‍ത്തിച്ചു. മെട്രോ ട്രെയിനുകളും സര്‍വീസ് നടത്തി. ലോക്കല്‍ ട്രെയിനുകള്‍ ഇന്നു മുതല്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്

Previous articleസമ്പദ്ഘടന സുന്ദരമെന്ന് നിര്‍മല ; ജനങ്ങള്‍ ദുരിതത്തിലെന്നു ചിദംബരം
Next article‘സഹായിക്കാൻ നമുക്ക് ഒരുമിച്ച്‌ നില്‍ക്കാം’; ചെന്നൈക്കാരെ ചേര്‍ത്തുപിടിച്ച്‌ ഡേവിഡ് വാര്‍ണര്‍

Leave a Reply