Home യൂറോപ്പ് തിരുവനന്തപുരം സ്വദേശിയായ മലയാളി ലണ്ടനിൽ ആക്രമണത്തിൽ മരിച്ചു

തിരുവനന്തപുരം സ്വദേശിയായ മലയാളി ലണ്ടനിൽ ആക്രമണത്തിൽ മരിച്ചു

434
0

ഹാൻ‌വെൽ : തിരുവനന്തപുരം സ്വദേശിയായ മലയാളി ജെറാൾഡ് നെറ്റോ (62) ലണ്ടനിൽ ആക്രമണത്തിൽ മരിച്ചു . 2023 മാർച്ച് 19 ഞായറാഴ്ച പുലർച്ചെ മറ്റ് മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. കേസിൽ പതിനാറുകാരനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടതായി റിപ്പോർട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 12.50ന് ഓക്‌സ്‌ബ്രിഡ്ജ് റോഡും ബോസ്റ്റൺ റോഡും ചേരുന്ന സ്ഥലത്താണ് സംഭവം. 60 കളിൽ സിംഗപ്പൂരിൽ നിന്ന് എത്തിയ മൂന്ന് സഹോദരന്മാരിൽ ഒരാളാണ് ജെറാൾഡ് . മൂത്തയാൾ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. ഇളയ സഹോദരൻ ലണ്ടനിൽ താമസിക്കുന്നുണ്ട്. ജെറാൾഡ് നെറ്റോയ്ക്ക് ഭാര്യയും രണ്ട് കുട്ടികളും പ്രായമായ അമ്മയും ഉണ്ട്. സൗത്തോളിലെ ബീച്ച്‌ക്രോഫ്റ്റ് റോഡിലാണ് ജെറാൾഡും കുടുംബവും താമസിക്കുന്നത്. തിരുവനന്തപുരം പുത്തൻതോപ്പിലാണ് കുടുംബവീട്

Previous articleവേനൽക്കാല സമയക്രമത്തിൽ കൂടുതൽ സർവീസുകളുമായി കണ്ണൂർ വിമാനത്താവളം
Next articleഹൂസ്റ്റണിൽ ‘ഹോപ്’ ന്റെ നേതൃത്വത്തിൽ “പ്രൊഫ. ഗോപിനാഥ് മുതുകാടിനൊപ്പം” പ്രത്യേക പരിപാടി മാർച്ച് 24 ന്

Leave a Reply