Home യൂറോപ്പ് ലണ്ടൻ ആറ്റുകാൽ പൊങ്കാല ആഘോഷം ഈസ്റ്റ് ഹാമിൽ മാർച്ച് ഏഴിന്

ലണ്ടൻ ആറ്റുകാൽ പൊങ്കാല ആഘോഷം ഈസ്റ്റ് ഹാമിൽ മാർച്ച് ഏഴിന്

388
0

ലണ്ടൻ : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ പൊങ്കാല മഹോത്സവം ലണ്ടനിലെ ഈസ്റ്റ് ഹാമിലെ മാനർ പാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ മാർച്ച് 7 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ആഘോഷിക്കും ലണ്ടനിലെ ഹിന്ദു വിശ്വാസികൾക്കായി ഈസ്റ്റ് ഹാം ശ്രീ മുരുകൻ ക്ഷേത്രത്തിൽ മാർച്ച് 7 ചൊവ്വാഴ്ച ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ ഒരിക്കൽ കൂടി അവസരം ഒരുക്കിയത് ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ്‌വർക്കാണ്. തുടർച്ചയായ 16-ാം വർഷമാണ് ലണ്ടനിൽ ആറ്റുകാൽ പൊങ്കാല നടക്കുന്നത് . കേരളത്തിൽ നടക്കുന്ന അതേ ദിവസം തന്നെ മാർച്ച് 7 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ പൂജാ കർമ്മങ്ങൾ ആരംഭിക്കും.

ഇത്തവണ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരത്തോളം ഭക്തർ ന്യൂഹാമിലെ ശ്രീമുരുഗൻ ക്ഷേത്രത്തിൽ എത്തുമെന്നാണ് സംഘാടക സമിതിയുടെ കണക്ക്. ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ്‌വർക്കിന്റെ (മുൻ ആറ്റുകാൽ സിസ്റ്റേഴ്‌സ് അസോസിയേഷൻ) ചെയർ, സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണ് ലണ്ടനിലെ പൊങ്കാലയ്ക്ക് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ഡോ ഓമന ഗംഗാധരനെ 07766822360 എന്ന നമ്പറിൽ ബന്ധപ്പെടുക

 

Previous articleകേരള സോഷ്യൽ സെൻ്റർ വനിത വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അവബോധ ക്ലാസ്സ്
Next articleസംഗീതസന്ധ്യ ഓളം 2023 മാര്‍ച്ച് നാലിന് ശനിയാഴ്ച ഒട്ടാവയില്‍.

Leave a Reply