Home ഗൾഫ് ഗ്രാന്‍ഡ് ഹൈപ്പര്‍ 37- മത് ശാഖ മുര്‍ഗാബില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഗ്രാന്‍ഡ് ഹൈപ്പര്‍ 37- മത് ശാഖ മുര്‍ഗാബില്‍ പ്രവര്‍ത്തനമാരംഭിച്ചു

344
0

കുവൈത്ത് സിറ്റി : പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് അതിന്റെ 37- മത് ഔട്ട്‌ലെറ്റ് മുര്‍ഗാബ് അബ്ദുല്‍ അസീസ് ഹാമദ് അല്‍ സഖര്‍ സ്ട്രീറ്റിലെ അല്‍ തുജ്ജാര്‍ ടവര്‍ കെട്ടിടത്തില്‍ സപ്തംബര്‍ ഇരുപതിന് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തുറന്ന് കൊടുത്തു .വിവിധ കലാപരിപാടികളോട് കൂടി വര്‍ണ്ണാഭമായിരുന്നു ഉദ്ഘാടന ചടങ്ങ് . ഒറ്റ നിലയിലായി വിശാലമായ 21,500ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ഔട്ട്ലെറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ശൈഖ് ദാവൂദ് സല്‍മാന്‍ അള്‍ സബാഹ് , ജാസിം മുഹമ്മദ് ഖമിസ് ആള്‍ ശാറാഹ് എന്നിവര്‍ ചേര്‍ന്ന് മിര്‍ഗാബിലെ പുതിയ ഷോറൂം ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു.

പ്രസ്തുത ചടങ്ങില്‍ ഗ്രാന്‍ഡ് ഹൈപ്പര്‍ മാനേജിംഗ് ഡയറക്ടര്‍ അന്‍വര്‍ അമീന്‍ ചെലാട്ട് , റീജണല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരി, സി ഇ ഒ മുഹമ്മദ് സുനീര്‍, ഡി അര്‍ ഒ തഹ്‌സീര്‍ അലി , സി ഒ ഒ മുഹമ്മദ് അസ്ലം , അമാനുള്ള കൂടാതെ ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈത്ത് ഉന്നത മാനേജ്മെന്റ് അംഗങ്ങള്‍ക്ക് പുറമെ മറ്റ് വിശിഷ്ടാതിഥികളും അഭ്യുദയകാംക്ഷികളും ചടങ്ങില്‍ പങ്കെടുത്തു. ലോകമെങ്ങുനിന്നുമുള്ള പഴവര്‍ഗ്ഗങ്ങള്‍ , പച്ചക്കറികള്‍, ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കള്‍,നിത്യോപയോഗ പദാര്‍ത്ഥങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ പുതിയ ഔട്ട്ലെറ്റില്‍ ലഭ്യമാണ്. പ്രവാസികളുടെയും തദ്ദേശീയരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പുതിയ ഔട്‌ലെറ്റില്‍ ഒരുക്കിയിട്ടുള്ളതായി മാനേജ്മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.

Previous articleസമീക്ഷ യു.കെ ‘ ഓണഗ്രാമം23’ ഒക്ടോബര്‍ 22 ന് ചെംസ്‌ഫോര്‍ഡില്‍
Next articleകെഎംഎഫ് കുവൈത്ത് കൂട്ടായ്മ “ഹൃദ്യം -2023’

Leave a Reply