Home അമേരിക്ക ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെൻഷൻ സെപ്തംബര്‍ 21 മുതല്‍ – ഡോ.ജോര്‍ജ് ചെറിയാൻ തിരുവചന സന്ദേശം...

ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെൻഷൻ സെപ്തംബര്‍ 21 മുതല്‍ – ഡോ.ജോര്‍ജ് ചെറിയാൻ തിരുവചന സന്ദേശം നല്‍കും

346
0

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കണ്‍വെൻഷൻ സെപ്തംബര്‍ 21,22,23 (വ്യാഴം,വെള്ളി, ശനി) തീയതികളില്‍ നടത്തപ്പെടും. ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ ( 5810, Almeda Genoa Rd, Houston , TX 77048) വച്ച്‌ നടത്തപെടുന്ന കണ്‍വെൻഷൻ യോഗങ്ങള്‍ ഇടവക ഗായകസംഘത്തിന്റെ ഗാനശുഷ്രയോടുകൂടി വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, കണ്‍വെൻഷൻ പ്രസംഗകനും മിഷൻസ് ഇന്ത്യ സ്‌ഥാപകനും ചെയര്‍മാനുമായ ഡോ. ജോര്‍ജ്‌ ചെറിയാൻ (തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നല്‍കും. കണ്‍വെൻഷൻ യോഗങ്ങളില്‍ സംബന്ധിച്ച്‌ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും
സന്തോഷപൂര്‍വം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

റവ. സാം.കെ.ഈശോ (പ്രസിഡണ്ട് ) – 832 898 8699
റവ.ജീവൻ ജോണ്‍ (വൈസ് പ്രസിഡണ്ട്) – 713 408 7394
ജോണ്‍ കുരുവിള (അത്മായ വൈസ് പ്രസിഡണ്ട്) – 281 615 7603
എബ്രഹാം ഇടിക്കുള (സെക്രട്ടറി) – 713 614 9381
ബാബു റ്റി. ജോര്‍ജ് (ട്രഷറര്‍) – 281 726 1606

-ജീമോൻ റാന്നി

Previous articleഗുജറാത്തില്‍ കനത്ത മഴ ; നദികള്‍ കരകവിഞ്ഞൊഴുകി, ഡാമുകള്‍ തുറന്നു
Next articleനോർത്ത് അമേരിക്ക – യൂറോപ്പ് മാർത്തോമാ ഭദ്രാസന കുടുംബം ധ്യാനയോഗം ഒക്ടോബർ 6 മുതൽ

Leave a Reply