Home ഗൾഫ് ഒ.ഐ.സി.സി കുവൈറ്റ് ചെന്നിത്തല ഗ്രാമപഞ്ചായത്തില്‍ ഓണ കിറ്റുകള്‍ വിതരണം ചെയ്തു

ഒ.ഐ.സി.സി കുവൈറ്റ് ചെന്നിത്തല ഗ്രാമപഞ്ചായത്തില്‍ ഓണ കിറ്റുകള്‍ വിതരണം ചെയ്തു

346
0

കുവൈത്ത്‌സിറ്റി : ഒ.ഐ.സി.സി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെയും ചെന്നിത്തല വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ചെന്നിത്തല ഗ്രാമപഞ്ചായത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഓണ കിറ്റ് വിതരണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ K R മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ നൂറിലേറെ നിര്‍ധന കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. ചെന്നിത്തല വെസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് നമ്ബ്യാരേത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.സി.സി. മെമ്ബര്‍ രാധേഷ് കണ്ണന്നൂര്‍ മുഖ്യപ്രഭാക്ഷണം നടത്തി. യോഗത്തില്‍ തമ്ബി കൗണടിയില്‍ (D.C.C മെമ്ബര്‍), പുഷ്പ ശശികുമാര്‍ (വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പെഴ്‌സണ്‍), നിഷാ സോജന്‍ (വിദ്യാഭാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍), ബിനി സുനില്‍ (ഗ്രാമ പഞ്ചായത്ത് അംഗം), പുഷ്പരാജന്‍ ഈഴാം വാക്കല്‍, മോഹനന്‍ പുത്തന്‍തറ എന്നിവര്‍ സംസാരിച്ചു.

Previous articleചിക്കാഗോ വടംവലി മത്സരം ഇന്ന് തത്സമയം KVTV യിൽ
Next articleപ്രൗഡഗംഭീരമായി ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

Leave a Reply