കുവൈത്ത്സിറ്റി : പ്രൗഡഗംഭീരമായി ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്) ഓണാഘോഷം സംഘടിപ്പിച്ചു. ആര്‍ദിയ പബ്ലിക് ഓഡിറ്റോറിയത്തില്‍ ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്ബടിയോടു കൂടെ നടന്ന ഘോഷയാത്രയില്‍ ഫോക്ക് ജനറല്‍ സെക്രട്ടറിയും പ്രസിഡന്റും ചേര്‍ന്ന് ഇന്ത്യൻ അംബാസിഡറെയും, എംബസി സെക്കൻഡ് സെക്രട്ടറിയെയും സ്വീകരിച്ചു. ഓണാഘോഷ പരിപാടി ഇന്ത്യൻ സ്ഥാനപതി ബഹുമാനപ്പെട്ട ആദര്‍ശ് സ്വൈക ഉദ്ഘാടനം ചെയ്തു. ഫോക്ക് പ്രസിഡണ്ട് സേവ്യര്‍ ആന്റണി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനന്ത എസ്.ആര്‍ അയ്യരും പൊതു ചടങ്ങുകളില്‍ പങ്കെടുത്തു. അല്‍മുല്ല എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ ഫിലിപ്പ് കോശി, ഫോക്ക് ട്രഷറര്‍ സാബു ടി.വി, ഉപദേശക സമിതി അഗം അനില്‍ കേളോത്ത്, വനിതാവേദി ചെയര്‍പേഴ്സണ്‍ സജിജ മഹേഷ്, ബാലവേദി കണ്‍വീനര്‍ ജീവാ സുരേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
“തന്റെ ആദ്യ ഓണാനുഭവം ആണ് ഇതെന്നും, ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ശ്രീ നാരായണ ഗുരു സന്ദേശം പോലെ എല്ലാ ഇന്ത്യക്കാരെയും ഒരേ പോലെ കാണാൻ ഈ വിളവെടുപ്പ് ഉത്സവം പോലുള്ള ആഘോഷ പരിപാടികള്‍ക്ക് സാധിക്കട്ടെ” എന്നും ഉല്‍ഘാടന പ്രസംഗത്തില്‍ അംബാസിഡര്‍ പറഞ്ഞു. മനോഹരമായ പൂക്കളത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും, എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളെയും ഒരുമിച്ചു കൂട്ടി ഫോക്ക് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘാടകരെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഫോക്ക് അംഗങ്ങളെ കൂടാതെ വിവിധ സംഘടനാ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1300 -ല്‍ അധികം ആളുകള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു.
ഫോക്ക് അംഗം അജിത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ തന്നെയാണ് വിഭവ സമൃദ്ധമായ ഓണസദ്യ തയ്യാറാക്കിയത്. വിവിധ സോണലിലെ മുതിര്‍ന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധകലാപരികള്‍, ഫോക്കിലെ ഗായകരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഗാനമേള എന്നിവ ഓണാഘോഷത്തിന് വര്‍ണ്ണപകിട്ടേകി. കലാ പരിപാടികള്‍ അണിയിച്ചൊരുക്കിയവരെ ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു. ജനറല്‍ സെക്രട്ടറി വിജയകുമാര്‍ എൻ.കെ. സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കണ്‍വീനര്‍ രജിത് കെ.സി.നന്ദിയും പറഞ്ഞു .













