മെൽബൺ : ഓസ്ട്രേലിയയിലെ ആദ്യകാല മലയാളീ സംഘടനയുമായ -മൈത്രി സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ-ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 2 (ശനിയാഴ്ച്ച) രാവിലെ 10 മണി മുതൽ മൈത്രിയുടെ സ്ഥിരം വേദിയായ Clayton Town Hall-ൽ വച്ച് സംഘടിപ്പിക്കുന്നു . ജാതി മത,രാഷ്ട്രീയ ഭേതമന്യേ ഓരോ മലയാളികൾക്കും അവരുടെ സമാന ഹൃദയ മനസ്കരുമായി പരിചയപ്പെടാനും, മുൻകാലങ്ങളിൽ പരിചയപ്പെട്ടവരുമായി കൂടുതൽ ഇടപഴുകുവാനും സെപ്റ്റംബർ 2 ലെ മൈത്രി ഓണാഘോഷം സൗകര്യമൊരുക്കുന്നു.
കേരളതനിമയാർന്ന ഗൃഹാതുര ഓർമ്മകളെ നെഞ്ചിലിട്ട് ലാളിക്കുന്ന ഏവർക്കും, കേരള മണ്ണിൻ്റെ ദേശീയോത്സവമായ ഓണത്തെ വരവേൽക്കുവാനും, പ്രവാസത്തിൻ്റെ തിരക്കിനിടയിലും നാട്ടുവിശേഷങ്ങൾ പങ്ക് വെച്ച് സൗഹൃദ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും മൈത്രി ഓസ്ട്രേലിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന – ഓണാഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
https://www.trybooking.com/events/landing/1105647 മെൽബണിലെ അനുഗ്രഹീത കലാകാരന്മാരുടെ കലാപരിപാടികളും മൈത്രി ഓണാഘോഷങ്ങൾക്ക് പകിട്ടേകും. 12 മണിയോടെ ഓണസദ്യ ആരംഭിക്കും. സദ്യാനന്തരം നടക്കുന്ന ഔപചാരിക സാംസ്കാരിക സംഗമത്തിനു ശേഷം, നൃത്തനൃത്യങ്ങളുടെ മായക്കാഴ്ച്ചകൾ, ഇമ്പമാർന്ന ഗാന ശീലുകൾ , ചിരിയുടെ മാലപ്പടക്കങ്ങൾ തീർക്കുന്ന കോമഡി സ്കിറ്റുകൾ എല്ലാം ഓണാഘോഷത്തിന് മാറ്റ് കൂട്ടുവാൻ അണിയറയിൽ ഒരുങ്ങുന്നു.
ഓണസദ്യയടക്കമുള്ള ആഘോഷത്തിൽ പങ്കാളികൾ ആകനുള്ള ഫീസ് നിരക്ക് $25 (above 15 years), $15 (5-15 years) എന്നീ നിരക്കിലാണ് . 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : Please contact – Team MYTHRI on below NumbersJinesh (President) : 0470060473Paul (secretary) : 0469276444Harish (Vice President) : 0411575159














