Home ഇന്ത്യ രാജ്യത്ത് എല്ലാവരും തുല്യര്‍, ഒരേ അവസരവും അവകാശവും ; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

രാജ്യത്ത് എല്ലാവരും തുല്യര്‍, ഒരേ അവസരവും അവകാശവും ; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

251
0

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഓരോ പൗരനും തുല്യരാണെന്നും എല്ലാവര്‍ക്കും ഒരേ അവസരവും അവകാശവും കടമയുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു. ജാതി, വംശം, ഭാഷ എന്നീ നിലകളിലുള്ള വ്യക്തിത്വങ്ങളെക്കാള്‍ മുകളിലാണ് ഓരോരുത്തര്‍ക്കും ഇന്ത്യന്‍ പൗരന്‍ എന്ന നിലയിലുള്ള വ്യക്തിത്വമെന്നും രാഷ്ട്രപതി പറഞ്ഞു. 77-ാം സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ന് രാജ്യത്തിന്റെ വികസനത്തിനായി എല്ലാ മേഖലകളിലും സ്ത്രീകള്‍ പങ്കാളികളാണ്. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് അങ്ങനെയൊരു കാര്യം ചിന്തിക്കാന്‍കൂടി കഴിയില്ലായിരുന്നു. സ്ത്രീകളുടെ സാമ്ബത്തിക ശാക്തീകരണത്തിന് രാജ്യത്ത് പ്രത്യേക ശ്രദ്ധ ലഭിക്കുന്നുവെന്നതില്‍ സന്തോഷമുണ്ട്. സാമ്ബത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം ശക്തിപ്പെടുത്തും. രാജ്യത്തിന്റെ പെണ്‍മക്കള്‍ ഇനിയും മുന്നോട്ടുപോകണമെന്നാണ് തന്റെ ആഗ്രഹമെന്നും രാഷ്ട്രപതി പറഞ്ഞു.

ആഗോളതലത്തിലെ വിലക്കയറ്റം പേടിപ്പിക്കുന്നതാണെന്നും എന്നാല്‍, ഇന്ത്യയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ രാജ്യത്തെ ജനങ്ങളെ അമിത വിലക്കയറ്റത്തില്‍നിന്ന് സംരക്ഷിച്ചുനിര്‍ത്തിയെന്നും ആഗോള സാമ്ബത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ലോകം നമ്മളെ ഉറ്റുനോക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നമ്മള്‍ വെറും വ്യക്തികളല്ല, ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണെന്നു സ്വാതന്ത്ര്യദിനം ഓര്‍മിപ്പിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൗരന്മാരുടെ സമൂഹമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ ഐക്യത്തെ സ്വാതന്ത്ര്യദിനം ഓര്‍മപ്പെടുത്തുന്നു. നാം വലിയ ജനാധിപത്യത്തിന്റെ ഭാഗമാണ്. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. രാജ്യത്തിനായി ജീവത്യാഗം ചെയ്ത ഏവരേയും ഓര്‍ക്കുന്നതായും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

Previous articleവികസനത്തില്‍ വനിതാ മുന്നേറ്റം വേണം ; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി, ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി
Next articleരാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കണം’; സ്വാതന്ത്ര്യദിനം ആശംസിച്ച് മുഖ്യമന്ത്രി

Leave a Reply