ഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നല്‍കി കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ലോക്‌സഭാ സ്പീക്കര്‍ക്ക് വീട്ടിലെത്തി കത്ത് നല്‍കിയത്. വിജ്ഞാപനമിറക്കുന്നത് നീട്ടിയാല്‍ വീണ്ടും കോടതിയെ സമീപിക്കാനാണ് പാര്‍ട്ടി നേതാക്കളുടെ നീക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പ്രഖ്യാപനം വൈകില്ലെന്നും സൂചനയുണ്ട്.
കോടതി ഉത്തരവ് ലോക്‌സഭാ സെക്രട്ടേറിയേറ്റില്‍ എത്തിച്ചതായും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഡല്‍ഹി തുഗ്ലക് ലൈനില്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതി അദ്ദേഹത്തിന് തിരികെ നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
Home ഇന്ത്യ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം ; ലോക്‌സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നല്‍കി കോണ്‍ഗ്രസ്











