Home യൂറോപ്പ് ലണ്ടൻഡറി ബ്രാഞ്ച് സമ്മേളനം ചേർന്നു

ലണ്ടൻഡറി ബ്രാഞ്ച് സമ്മേളനം ചേർന്നു

270
0

ലണ്ടൻ : സമീക്ഷ യുകെ ലണ്ടൻഡറി ബ്രാഞ്ചു സമ്മേളനം മാർച്ച്‌ 5 ഞായറാഴ്ച്ച ആറിന്‌ ബ്രാഞ്ച് പ്രസിഡൻറ് രഞ്ജിത്ത് വർക്കിയുടെ അദ്ധ്യഷതയിൽ ചേർന്നു. സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി സമ്മേളനം ഉത്‌ഘാടനം ചെയ്‌തു. ബ്രാഞ്ച് സെക്രട്ടറി ജോഷി സൈമൺ സ്വാഗതം പറഞ്ഞു. നാഷണൽ കമ്മിറ്റിഅംഗം. ബൈജുനാരായണൻ അനുശോചന പ്രമേയം അവതരിച്ചു. ജോയിൻ സെക്രട്ടറി സുബാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സുബാഷ് (പ്രസിഡന്റ്) , മാത്യു തോമസ് (സെക്രട്ടറി), മരിയ (വൈസ്‌ പ്രസിഡൻറ്), അരുൺ (ജോ. സെക്രട്ടറി) , ജോമിൻ ( ട്രഷറർ), ബൈജു നാരായണൻ ( നാഷണ‌ൽ കമ്മറ്റി ) എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായി രഞ്ജീവൻ, ജോഷി, ജസ്റ്റി, സാജൻ, .ലിജോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മാത്യു തോമസ് നന്ദി പറഞ്ഞു.

Previous articleസമീക്ഷ ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം
Next articleഓസ്കര്‍ പുരസ്കാര പ്രഖ്യാപനം ഞായറാഴ്ച ; ആവേശത്തില്‍ സിനിമാപ്രേമികള്‍

Leave a Reply