മലപ്പുറം : പ്രശസ്ത സംഗീത സംവിധായകന്‍ എന്‍.പി. പ്രഭാകരന്‍ അന്തരിച്ചു.75 വയസ്സായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്നായിരുന്നു അന്ത്യം.കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. നാളെ 2 മണിക്ക് കോട്ടയത്ത് ആണ് സംസ്‌കാരം.രാത്രി ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതായിരുന്നു അദ്ദേഹം.തൃശൂരിനു സമീപത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞെത്തിയ റെയില്‍വേ ഉദ്യോഗസ്ഥര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സെക്ഷന്‍ ഓഫിസറായി വിരമിച്ചിരുന്നു. പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവള്‍ ദ്രൗപദി, അനുയാത്ര തുടങ്ങിയ സിനിമകള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടി.തരംഗിണിയുടെ ഓണഗാനങ്ങള്‍ അടക്കം നിരവധി ആല്‍ബങ്ങള്‍ക്കും ടിവി പരമ്ബരകള്‍ക്കും നാടകങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്.











