Home ഇന്ത്യ മണിപ്പുരിലെ സ്ഥിതിഗതികൾ പുറംലോകം അറിയുന്നതിനേക്കാൾ അതിരൂക്ഷമാണ് – തോമസ് ചാഴികാടൻ എംപി

മണിപ്പുരിലെ സ്ഥിതിഗതികൾ പുറംലോകം അറിയുന്നതിനേക്കാൾ അതിരൂക്ഷമാണ് – തോമസ് ചാഴികാടൻ എംപി

671
0

മണിപ്പുരിലെ സ്ഥിതിഗതികൾ പുറംലോകം അറിയുന്നതിനേക്കാൾ അതിരൂക്ഷമാണ്

മണിപ്പുരിലെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചുവരുകയാണ്. ഇന്നലെ മണിപ്പൂർ തലസ്ഥാന നഗരമായ ഇംഫാലിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിക്ക് ഒപ്പം ക്രൈസ്തവ ദേവാലയങ്ങൾ, സ്കൂളുകൾ എന്നിവ സന്ദർശിക്കുകയും ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മണിപ്പുരിലെ സ്ഥിതിഗതികൾ പുറംലോകം അറിയുന്നതിനേക്കാൾ അതിരൂക്ഷമാണ്, ഇന്നലെ ഞങ്ങളുടെ സംഘത്തിനുപോലും മെയ്തെയ് വിഭാഗക്കാരായ വനിതകളുടെ ചോദ്യം ചെയ്യലുകൾക്കും പരിശോധനയ്ക്കും വിധേയരാകേണ്ടിവന്നു. ഇംഫാലിൽ മെയ്തെയ് വിഭാഗക്കാരായ വനിതകൾ സൈനിക ഉദ്യോഗസ്ഥരെ പോലും വഴിയിൽ തടയുന്ന അവസ്ഥയാണ് ഉള്ളത്. ഇംഫാലിലെ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, സ്കൂളിനോടു ചേർന്നുള്ള സെന്റ് പോൾസ് ദേവാലയം എന്നിവ പൂർണമായും തകർത്ത നിലയിലാണ്. ദേവാലയത്തോടു ചേർന്നുള്ള പാസ്റ്ററൽ സെന്ററും ആക്രമിക്കപ്പെട്ട നിലയിലാണ്. പാസ്റ്ററൽ സെന്ററിലെ ഫർണിച്ചറുകൾ, ലൈബ്രറി എന്നിവ തല്ലിത്തകർക്കുകയും ബിഷപ്പുമാരെ പോലും അക്രമിക്കുന്ന സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്. മണിപ്പുരിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആസൂത്രിതമായ അക്രമത്തിൽ ഇംഫാൽ ആർച്ച്ബിഷപ്പ് ഡോ. ഡൊമിനിക് ലൂമോൺ ഞങ്ങളെ അദ്ദേഹത്തിൻറെ ആശങ്കയറിയിച്ചു. ഇംഫാൽ, കാംഗോപ്കി എന്നി വിടങ്ങളിലായി സന്ദശിച്ച ക്യാമ്പുകളിൽ ആയിരക്കണക്കിന് അഭയാർഥികളെയും കലാപ ബാധിതരെയുമാണ് കാണാൻ സാധിച്ചത്. ഏറ്റവും അക്രമസംഭവങ്ങൾ ഉണ്ടായ സയ്തു മണ്ഡലത്തിലെ എംഎൽഎയുമായും എംപിമാരുമായും ഞങ്ങൾ കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ഏറെ ആശ്വാസകരമായ കാര്യം എന്താണെന്ന് കേരളത്തിൽ നിന്നുള്ള ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന വൈദ്യസംഘം മണിപ്പൂരിൽ എത്തിയിട്ടുള്ളതാണ്. ഇവരുടെ സേവനങ്ങൾ ക്യാമ്പുകളിലും ദുരിതബാധിത മേഖലകളിലും ഏറെ സഹായകരമാകുന്നുണ്ട്.

ഞങ്ങൾക്ക് ഇനിയും എത്തിച്ചേരൻ കഴിയാത്ത മേഖലകളും ക്യാമ്പുകളും ഉണ്ട് , ഇന്ന് മുഴുവൻ അത്തരത്തിലുളള മേഖലകൾ സന്ദർശിക്കാനുള്ള ശ്രമത്തിലാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് പങ്കുവെക്കുന്നതാണ്

തോമസ് ചാഴികാടൻ എംപി

Previous articleഫോമാ വെസ്റ്റേൺ റീജിയൻ 2023 -24 വർഷത്തേക്കുള്ള കമ്മറ്റിയുടെ പ്രവർത്തന ഉദ്‌ഘാടനം ജൂലൈ 23 ന്
Next articleസാംസ്‌കാരിക തനിമ വിളിച്ചോതാന്‍ ഗ്ലെന്‍വ്യൂ പരേഡ് 2023

Leave a Reply