Home ഇന്ത്യ ചൂട് വര്‍ധിക്കുന്നു ; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

ചൂട് വര്‍ധിക്കുന്നു ; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

360
0

രാജ്യത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കടുത്ത ചൂടിന് സാധ്യതയുള്ളതിനാല്‍ സാധാരണക്കാരെയും കൃഷിയെയും സംരക്ഷിക്കാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മോദി നിര്‍ദ്ദേശം നല്‍കി. എല്ലാ ദിവസവും പുതുക്കിയ കാലാവസ്ഥാ വിവരങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജലസേചനം, കുടിവെള്ളം എന്നിവയുമായി ബന്ധപ്പെട്ട് മെച്ചപ്പെട്ട തയ്യാറെടുപ്പ് നടത്തണം. കാട്ടുതീ നേരിടാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. എല്ലാ ആശുപത്രികളിലും ഫയര്‍ ഓഡിറ്റ് നടത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ചൂടുകാലാവസ്ഥയെ കൈകാര്യം ചെയ്യുന്നതിനു വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കണം. കടുത്ത ചൂടിനെ നേരിടാന്‍ കുട്ടികളെ ബോധവത്കരിക്കുന്നതിന് സ്കൂളുകളില്‍ മള്‍ട്ടിമീഡിയ ലെക്ചര്‍ സെഷനുകള്‍ ഉള്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ലഘുലേഖകളിലൂടെയും പരസ്യങ്ങളിലൂടെയും ചൂടുകാലത്ത് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കണം. വെള്ളവും ഭക്ഷ്യവസ്തുക്കളും മുടങ്ങുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ പ്രവചനം പ്രചരിപ്പിക്കുന്നതിനായി വാര്‍ത്താ ചാനലുകള്‍, എഫ്‌എം റേഡിയോ തുടങ്ങിയവയെ ഉള്‍പ്പെടുത്താനും പൗരന്മാര്‍ക്ക് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ സൗകര്യമൊരുക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ എല്ലാ ആശുപത്രികളിലും മോക്ക് ഫയര്‍ ഡ്രില്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Previous articleന്യൂയോര്‍ക്കിലെ വിമാനാപകടത്തില്‍ ഇന്ത്യന്‍ വംശജ മരിച്ചു
Next articleഇന്ത്യൻ-അമേരിക്കൻ വനിത തേജൽ മേത്ത സത്യപ്രതിജ്ഞ ചെയ്തു.

Leave a Reply