Home ഇന്ത്യ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി അം​ഗ​ത്വം രാ​ജി​വ​ച്ചു.

പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി അം​ഗ​ത്വം രാ​ജി​വ​ച്ചു.

30
0

തൃ​ശൂ​ർ: പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി അം​ഗ​ത്വം രാ​ജി​വ​ച്ചു. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് തെ​റ്റാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു​വെ​ന്നും ആ ​തെ​റ്റ് ഇ​പ്പോ​ൾ തി​രു​ത്തു​ക​യാ​ണെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് രാ​ജി​ക്ക​ത്തും സ​മ​ർ​പ്പി​ച്ചു. ബി​ജെ​പി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ പ​ഠി​ക്കാ​തെ എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. ത​ന്‍റെ തീ​രു​മാ​നം ആ​ദ്യം അ​റി​യി​ച്ച​ത് കെ. ​മു​ര​ളീ​ധ​ര​നെ​യാ​ണെ​ന്നും പ​ദ​വി കി​ട്ടാ​ത്ത​തി​നാ​ല​ല്ല രാ​ജി​യെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. ബി​ജെ​പി വാ​ഗ്ദാ​ന​മൊ​ന്നും ന​ൽ​കി​യി​രു​ന്നി​ല്ല. ഞാ​നൊ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മി​ല്ല. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന് അ​റി​യാ​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ൽ ചേ​രു​ന്ന​തി​ൽ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​ലെ പ​ദ​വി ക​ണ്ട​ല്ല രാ​ജി​യെ​ന്നും ആ​രു​മാ​യും ത​ർ​ക്ക​ത്തി​നി​ല്ലെ​ന്നും പ​ത്മ​ജ പ​റ​ഞ്ഞു. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ കെ. ​ക​രു​ണാ​ക​ര​ന്‍റെ മ​ക​ളും കെ. ​മു​ര​ളീ​ധ​ര​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ പ​ത്മ​ജ 2024 മാ​ർ​ച്ചി​ലാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്ത് മു​തി​ർ​ന്ന നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റി​ൽ​നി​ന്നാ​യി​രു​ന്നു അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി​യി​ൽ ചേ​ർ​ന്ന് ര​ണ്ട​ര വ​ർ​ഷ​ത്തോ​ളം പി​ന്നി​ടു​മ്പോ​ഴാ​ണ് പാ​ർ​ട്ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പ​ത്മ​ജ​യു​ടെ തീ​രു​മാ​നം. കോ​ൺ​ഗ്ര​സി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ​ത്മ​ജ​യു​ടെ പാ​ർ​ട്ടി മാ​റ്റം. കെ​പി​സി​സി, എ​ഐ​സി​സി ഭാ​ര​വാ​ഹി​ത്വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ഹി​ച്ചി​ട്ടു​ള്ള പ​ത്മ​ജ പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​വ​ഗ​ണ​ന​യി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് വി​ട്ട​ത്. 2016ലും 2021​ലും ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തൃ​ശൂ​രി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യും 2026ൽ ​ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി​ല്ല. 2004ൽ ​മു​കു​ന്ദ​പു​രം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച​പ്പോ​ഴും പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ലം.

കോ​ൺ​ഗ്ര​സി​ലാ​യി​രി​ക്കെ കെ​ടി​ഡിസി മു​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ, ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ, ഐ​എ​ൻ​ടി​യു​സി വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി വി​വി​ധ ചു​മ​ത​ല​ക​ൾ പ​ത്മ​ജ വ​ഹി​ച്ചി​ട്ടു​ണ്ട്. പ്രി​യ​ദ​ർ​ശി​നി ആ​ൻ​ഡ് രാ​ജീ​വ് ഗാ​ന്ധി സ്റ്റ​ഡി സെ​ന്‍റ​ർ, എ​ച്ച്.​എം.​ടി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, ത​ഴ​പ്പാ​യ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, ടെ​ക്നി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളി​ലും ഭാ​ര​വാ​ഹി​യാ​യി​രു​ന്നു.

Previous articleകാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിയോടനുബന്ധിച്ച് എക്യുമെനിക്കൽ സംഗമം നടത്തി
Next articleലാ​റ്റി​ന​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം ദൈ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക സ​മ്മാ​നം: അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ച് മാ​ർ​പാ​പ്പ

LEAVE A REPLY