Home അമേരിക്ക ഇന്ത്യാ പ്രസ് ക്ലബ് മയാമി കൺവൻഷനിലേക്കു മുഖ്യമന്ത്രിയെ ക്ഷണിച്ചു

ഇന്ത്യാ പ്രസ് ക്ലബ് മയാമി കൺവൻഷനിലേക്കു മുഖ്യമന്ത്രിയെ ക്ഷണിച്ചു

355
0

ന്യുയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് മയാമിയിൽ നവംബറിൽ നടക്കുന്ന അന്താരാഷ്ട്ര കണ്വന്ഷനിലേക്കു ക്ഷണിച്ചു. ക്ഷണത്തിനു നന്ദി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യം പരിഗണയിൽ വയ്ക്കുമെന്ന് പറഞ്ഞു. പ്രസ്‌ക്ലബ് പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസ അറിയിച്ചു. അമേരിക്കയിലും മലയാളി മാധ്യമ പ്രവർത്തകരുടെ ഒരു കൂട്ടായ്മ പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. ഈ രാജ്യത്തു വന്നു കേരളീയരെന്ന നിലയിൽ ഒത്തുകൂടുന്നതിനു അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, ട്രഷറർ ഷിജോ പൗലോസ്, നിയുക്ത പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മുൻ പ്രസിഡന്റുമാരായ മധു കൊട്ടാരക്കര , ജോർജ് ജോസഫ്, എന്നിവർക്ക് പുറമെ ഡോ. കൃഷ്ണകിഷോർ, റോയി മുളകുന്നം,ലോക കേരള സഭ മീഡിയ ചെയർ അനുപമ വെങ്കിടേശ്വരൻ തുടങ്ങിയവർ പങ്കെടുത്തവരിൽപെടുന്നു.

Previous articleടിക്കറ്റ് നിരക്ക് വര്‍ദ്ധന ; യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് കള്‍ച്ചറല്‍ ഫോറം പ്രവാസി സഭ
Next articleഹ്യൂസ്റ്റൺ : ആൽബർട്ട് ജോസഫ് ഇറപുറം

Leave a Reply