Home ഇന്ത്യ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഡൽഹിയിലെത്തി

ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഡൽഹിയിലെത്തി

50
0

ന്യൂഡൽഹി: പതിനെട്ടാം ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് ഇന്ത്യയിലെത്തി. 2019ന് ശേഷം ആദ്യമായാണ് ഷി ജിൻപിംഗ് ഇന്ത്യയിലെത്തുന്നത്. ഷി ജിൻപിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും. വൈകിട്ട് 5.45നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സ ഹകരണത്തിനുള്ള ചർച്ചകളാണ് പ്രധാന അജൻഡയെന്ന് സൂചന. ഉയർന്ന വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെ നിക്ഷേപങ്ങളുടെ അഭാവം, വീസ നിയന്ത്രണങ്ങൾ, ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ പ്രവർത്തനം എന്നിവയിൽ മഞ്ഞുരുക്കത്തിന് ശ്രമം നടക്കുന്നുണ്ട്.

Previous articleബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഡ​ൽ​ഹി​യി​ൽ തു​ട​ക്കം; നി​ർ​ണാ​യ​ക കൂ​ടി​ക്കാ​ഴ്ച​ക​ളും ച​ർ​ച്ച​ക​ളും ന​ട​ക്കും
Next article‘ഭീഷണികളിലൂടെയോ ആയുധങ്ങളിലൂടെയോ സമാധാനം സ്ഥാപിക്കാനാവില്ല’: കർദിനാൾ ജോർജ് കൂവക്കാട്ട്

Leave a Reply