സ്റ്റെര്‍ലിങ്:സെന്‍ട്രല്‍ സ്‌കോട്‌ലന്‍ഡ് മലയാളി അസോസിയേഷന്റെ പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തു. ഓണാഘോഷത്തിന് ശേഷം ചേര്‍ന്ന ജനറല്‍ബോഡി ഏകകണ്ഠമായാണ് പുതു നേതൃത്വത്തെ തെരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികള്‍ :
ഷൈനി ജിജോ (പ്രസിഡന്റ്)
ശങ്കര്‍ സുരേന്ദ്ര കുമാര്‍ (വൈസ് പ്രസിഡന്റ് )
ലിബിന്‍ ജോണ്‍ (സെക്രട്ടറി)
ലിന്‍ഡ മാത്യു (ജോയന്റ് സെക്രട്ടറി)
ജിതിന്‍ ജിജി ( ട്രഷറര്‍)
അനന്തു ജേക്കബ് (ജോയന്റ് ട്രഷറര്‍)
ബിനു ടി സോമന്‍, ഷിജു ലോനപ്പന്‍, ആഡ്‌ലിന്‍ അശ്വിന്‍, അലിന്‍ സന്തോഷ് (ആക്റ്റിവിറ്റി കോ ഓര്‍ഡിനേറ്റേഴ്‌സ് ).

ആദ്യമായാണ് സിഎസ്എംഎയുടെ അമരത്ത് ഒരു വനിത എത്തുന്നത്. സ്റ്റെര്‍ലിങ് ബ്ലെയര്‍ ഡ്രിമണ്ട് കമ്മ്യൂണിറ്റി ഹാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെയായിരുന്നു ഓണാഘോഷം. പൂക്കളവും മാവേലിക്ക് വരവേല്‍പ്പും സദ്യയും വിവിധ മത്സരങ്ങളും കലാ പരിപാടികളും അരങ്ങേറി. സി എസ് എം എ പ്രസിഡന്റ് റോജന്‍ തോമസ് ബേബി, സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറര്‍ ടിസ്സന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.











