Home ഇന്ത്യ സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 24 മുതൽ കോഴിക്കോട്ട്

സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 24 മുതൽ കോഴിക്കോട്ട്

67
0

തിരുവനന്തപുരം: കായിക കേരളത്തിന്‍റെ ഭാവിതാരങ്ങളെ കണ്ടെത്തുന്ന ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു. ഒക്ടോബർ 24 മുതൽ 29 വരെയാണ് മേള നടക്കുന്നത്. കോഴിക്കോട് എൻഐടി ഗ്രൗണ്ടായിരിക്കും കായിക പോരാട്ടങ്ങളുടെ മുഖ്യവേദി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. സെപ്റ്റംബർ ആറിന് കായികമേളയുടെ സംഘാടക സമിതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി എ.എൻ ഷംസുദ്ദീൻ നിർവഹിക്കും. കഴിഞ്ഞ വർഷം തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് വച്ചായിരുന്നു കായികമേള സംഘടിപ്പിച്ചത്. അന്ന് ആതിഥേയരായ തിരുവനന്തപുരം ജില്ല തന്നെയായിരുന്നു മേളയിലെ സ്വർണ്ണക്കപ്പും സ്വന്തമാക്കിയത്.

Previous articleബ്ര​സീ​ൽ ലെ​ജ​ൻ​ഡ്സ് ഇ​ന്ത്യ ഓ​ൾ സ്റ്റാ​ർ​സ് പോ​രാ​ട്ടം സെ​പ്റ്റം​ബ​ർ 23ലേ​യ്ക്ക് മാ​റ്റി
Next articleപ്ര​വാ​സി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​ട്ടെ​ല്ല്: വ​ര്‍​ഗീ​സ് മാ​മ്മ​ന്‍

Leave a Reply