Home യൂറോപ്പ് കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ മ​രി​യ​ൻ ഭ​ക്തി​ഗാ​നം റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ മ​രി​യ​ൻ ഭ​ക്തി​ഗാ​നം റി​ലീ​സി​നൊ​രു​ങ്ങു​ന്നു.

47
0

കൊ​ളോ​ൺ: 1988 മു​ത​ൽ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ൽ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സും യൂ​റോ​പ്പി​ലെ ആ​ദ്യ മ​ല​യാ​ളം ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ പ്ര​വാ​സി​ഓ​ൺ​ലൈ​നും (2007) സം​യു​ക്ത​മാ​യി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഏ​റ്റ​വും പു​തി​യ മ​രി​യ​ൻ ഭ​ക്തി​ഗാ​നം “സ്വ​ർ​ഗീ​യ നാ​ഥ​യ്ക്കാ​യ്’ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യ ഗാ​ന​ര​ച​യി​താ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ൽ ര​ച​ന നി​ർ​വ​ഹി​ച്ച ഭ​ക്തി​സാ​ന്ദ്ര​മാ​യ ഗാ​ന​മാ​ണി​ത്. ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ശാ​ഖ​യ്ക്ക് നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സ് ഒ​ഫീ​ഷ്യ​ൽ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഗാ​നം ഉ​ട​ൻ ആ​സ്വാ​ദ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.
“ദി​വ്യ കാ​രു​ണ്യം ചൊ​രി​യു​ന്ന അ​മ്മേ… മാ​താ​വേ…’ എ​ന്ന് തു​ട​ങ്ങു​ന്ന പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തോ​ടു​ള്ള പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യ വ​രി​ക​ൾ​ക്ക് യു​വ സം​ഗീ​ത​ജ്ഞ​ൻ പ്രി​ൻ​സ് മൈ​ക്കി​ൾ ജോ​സ​ഫ് ഈ​ണ​മി​ട്ടി​രി​ക്കു​ന്നു. ഗാ​ന​ത്തി​ന് അ​തി​മ​നോ​ഹ​ര​മാ​യ ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത സം​ഗീ​ത​ജ്ഞ​ൻ ബി​നു മാ​തി​രം​പു​ഴ ആ​ണ്. ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ഗാ​യ​ക​രാ​യ പി​ന്‍റോ ചി​റ​യ​ത്തും സെ​ബി​ൻ പു​ലി​പ്ര​യും ചേ​ർ​ന്നാ​ണ് ഈ ​ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള ര​ണ്ട് ഗാ​യ​ക​ർ ഒ​ന്നി​ക്കു​ന്ന ആ​ദ്യ​ത്തെ യു​ഗ്മ​ഗാ​നം എ​ന്ന പ്ര​ത്യേ​ക​ത​യും “സ്വ​ർ​ഗീ​യ നാ​ഥ​യ്ക്കാ​യ്’ എ​ന്ന ഈ ​സം​ഗീ​ത ആ​ൽ​ബ​ത്തി​നു​ണ്ട്.

ഗാ​ന​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ

ര​ച​ന: ജോ​സ് കു​മ്പി​ളു​വേ​ലി​ൽ, സം​ഗീ​തം: പ്രി​ൻ​സ് മൈ​ക്കി​ൾ ജോ​സ​ഫ്, ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ: ബി​നു മാ​തി​രം​പു​ഴ, ആ​ലാ​പ​നം: പി​ന്‍റോ ചി​റ​യ​ത്ത് (ജ​ർ​മ​നി), സെ​ബി​ൻ പു​ലി​പ്ര (ജ​ർ​മ​നി), നി​ർ​മാ​ണം: ജെ​ൻ​സ്, ജോ​യ​ൽ & ഷീ​ന കു​മ്പി​ളു​വേ​ലി​ൽ, ബാ​ന​ർ & റി​ലീ​സ്: കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സ് (Kumpil Creations). സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ എ​ട്ടു​നോ​മ്പ് നാ​ളു​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​ത്മീ​യ​ത പ​ക​രാ​ൻ, ഭ​ക്തി​സാ​ന്ദ്ര​മാ​യ ആ​ലാ​പ​ന​വും സം​ഗീ​ത​വും കൊ​ണ്ട് കേ​ൾ​വി​ക്കാ​രു​ടെ ഹൃ​ദ​യം ക​വ​രാ​നൊ​രു​ങ്ങു​ന്ന സ്വ​ർ​ഗീ​യ നാ​ഥ​യ്ക്കാ​യ്’ ഉ​ട​ൻ ത​ന്നെ കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സ് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് മു​ൻ​പി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

യൂ​ട്യൂ​ബ് ചാ​ന​ൽ ലി​ങ്ക്: https://www.youtube.com/c/KUMPILCREATIONS

Previous articleവെ​ച്ചൂ​​ർ കു​​ട​​വെ​​ച്ചൂ​​ർ സെ​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ പ​​രി​​. ക​​ന്യാ​​മ​​റി​​യ​​ത്തി​​ന്‍റെ പി​​റ​​വി​​ത്തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റി.
Next articleസി​നി മൈ​ൻ​ഡ്സ് കേ​ര​ള ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

Leave a Reply