Home ഇന്ത്യ കല്ലമ്പാറ B.S.S ക്ലബിന്റെ മിനി വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം | കേരളവോയ്‌സിലും KVTV-യിലും തത്സമയം

കല്ലമ്പാറ B.S.S ക്ലബിന്റെ മിനി വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം | കേരളവോയ്‌സിലും KVTV-യിലും തത്സമയം

81
0

കുറുമുളളൂര്‍: BSS കല്ലമ്പാറയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന മിനി വോളിബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരം 2026 ആഗസ്റ്റ് 25 ഉത്രാടദിനത്തില്‍ വൈകിട്ട് 7 മണിക്ക് ബി.എസ്.എസ് ഫ്‌ലെഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഫൈനല്‍ മത്സരം കേരളവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ഫൈനല്‍ മത്സരങ്ങളെ തുടർന്ന് ശ്രീ ജോമോൻ തോമസ് കുഴിയംപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനം സംസ്ഥാന ജലവിഭവ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ അഡ്വ മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ച് വോളിബോൾ വിജയികൾക്കുള്ള സമ്മാനദാനം നൽകും. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജേഷ് ഒ.ആർ മികച്ച കർഷകരെ ചടങ്ങിൽ ആധരിക്കും. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ബാബു തൂമ്പുങ്കൽ സ്കോളർഷിപ്പ് വിതരണം ചെയ്യും. ശ്രീമതി ആഷാ മോൾ ജോബി (കാണക്കാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ) ഓണാഘോഷ പരിപാടികളുടെ സമ്മാനദാന ചടങ്ങ് നിർവഹിക്കും. ശ്രീമതി ഷിനി ബിജു (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ), ശ്രീ ബിജു പഴയ പുരയ്ക്കൽ (കാണക്കാരി 12-ാം വാർഡ് മെമ്പർ) എന്നിവർ ആശംസകൾ നേരും. BSS വൈസ് പ്രസിഡന്റ് ശ്രീ ശ്രീനി പെരുവേലിൽ ഏവർക്കും കൃതജ്ഞതയർപ്പിക്കും.

Previous articleസംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത
Next articleകാതോലിക്കേറ്റ് കോളേജ് അലുമ്നി അസോസിയേഷൻ – കാനഡ ചാപ്റ്ററിന് തുടക്കം

Leave a Reply