Home അമേരിക്ക മി​സ് ഫൊ​ക്കാ​ന 2026: വാ​ഷിംഗ്ടൺ ഡി​സി​യി​ൽ നി​ന്നു​ള്ള അ​ശ്വ​തി മേ​നോ​ൻ കി​രീ​ടം ചൂ​ടി

മി​സ് ഫൊ​ക്കാ​ന 2026: വാ​ഷിംഗ്ടൺ ഡി​സി​യി​ൽ നി​ന്നു​ള്ള അ​ശ്വ​തി മേ​നോ​ൻ കി​രീ​ടം ചൂ​ടി

60
0

മ​ത്സ​ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ നി​മി​ഷ​മാ​യി മാ​റി​യ​ത് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച ച​ട​ങ്ങാ​യി​രു​ന്നു. ’ആ​ഘോ​ഷം’ എ​ന്ന മ​ല​യാ​ള സി​നി​മ​യു​ടെ നി​ർ​മ്മാ​താ​വ് ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ് വി​ജ​യി​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചു. ’ആ​ഘോ​ഷം’ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ൾ നി​ർ​മ്മി​ച്ചി​ട്ടു​ള്ള ഡോ. ​ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ്, വി​ജ​യി​ക്ക് ത​ന്റെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തോ​ടെ വേ​ദി ആ​വേ​ശ​ത്തി​ലാ​യി. സ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ന്‍റെ പ​രി​ധി​ക​ൾ​ക്ക​പ്പു​റം, മ​ല​യാ​ളി യു​വ​തി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ​ക്കും ആ​ത്മ​വി​ശ്വാ​സ​ത്തി​നും സി​നി​മ​യി​ലേ​ക്കു​ള്ള പു​തി​യ സാ​ധ്യ​ത​ക​ൾ​ക്കും വാ​തി​ൽ തു​റ​ക്കു​ന്ന വേ​ദി​യാ​യി ’മി​സ് ഫൊ​ക്കാ​ന’ മാ​റു​ക​യാ​യി​രു​ന്നു. വി​ജ​യി​ക്ക് ല​ഭി​ച്ച സി​നി​മാ അ​വ​സ​രം ഈ ​ക​ൺ​വ​ൻ​ഷ​നി​ലെ മ​ത്സ​ര​ത്തെ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കി. ​മ​ത്സ​രം മൂ​ന്ന് റൗ​ണ്ടു​ക​ളി​ലാ​യാ​ണ് ന​ട​ന്ന​ത് . കേ​ര​ളീ​യ വേ​ഷ​വും പ​രി​ച​യ​പ്പെ​ടു​ത്ത​ലും, ടാ​ല​ന്റ് റൗ​ണ്ട്, സാ​രി-​ചോ​ദ്യോ​ത്ത​ര റൗ​ണ്ട്. കേ​ര​ളീ​യ സം​സ്കാ​ര​ത്തോ​ടു​ള്ള ബ​ന്ധം, വ്യ​ക്തി​ഗ​ത പ്ര​തി​ഭ, ആ​ശ​യ​വി​നി​മ​യ ക​ഴി​വ്, ആ​ത്മ​വി​ശ്വാ​സം, സ്റ്റേ​ജ് പ്ര​സ​ൻ​സ് എ​ന്നി​വ പ്ര​ക​ടി​പ്പി​ക്കാ​ൻ ഓ​രോ റൗ​ണ്ടും മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കി.​മി​സ് ഫൊ​ക്കാ​ന 2026 മ​ത്സ​ര​ത്തി​ൽ അ​ശ്വ​തി മേ​നോ​ൻ കി​രീ​ടം ചൂ​ടി. വ​ർ​ഷ ലി​ജോ ഒ​ന്നാം റ​ണ്ണ​ർ അ​പ്പാ​യും ജൊ​ന്നാ മ​നോ​ജ് ര​ണ്ടാം റ​ണ്ണ​ർ അ​പ്പാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ന്നാം റ​ണ്ണ​ർ അ​പ്പി​നും ര​ണ്ടാം റ​ണ്ണ​ർ അ​പ്പി​നും ക്യാ​ഷ് പ്രൈ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് മ​ത്സ​രം ഒ​രു​ക്കി​യി​രു​ന്ന​ത്. ഫൊ​ക്കാ​ന വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ രേ​വ​തി പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ് മ​ത്സ​രം ഏ​കോ​പി​പ്പി​ച്ച​ത്. സ​രൂ​പ അ​നി​ൽ ചെ​യ​ർ​പേ​ഴ്സ​ണാ​യും പ്രി​യ ലൂ​യി​സ് കോ​ചെ​യ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.​


​പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ൾ

​മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വ്യ​ത്യ​സ്ത ക​ഴി​വു​ക​ളും വ്യ​ക്തി​ത്വ സ​വി​ശേ​ഷ​ത​ക​ളും പ​രി​ഗ​ണി​ച്ച് നി​ര​വ​ധി പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും ന​ൽ​കി

Best Talent – ഐറിൻ തട്ടത്തിൽ
Best Hair – ഒലിവിയ ഷാജി
Best Personality – സിന്റ ബെനി
Best Walk – അഫ്ര സൂനി
Best Traditional Elegance – സ്റ്റെഫാനി സ്റ്റീഫൻ
Best Smile – ലിയാന വർഗീസ്

വിമൻസ് ഫോറം നേതാക്കളും വിശ്വാസ ബ്രാൻഡ് സഹഉടമ നിഷ പിള്ളയും ചേർന്നാണ് സബ്‌കാറ്റഗറി പുരസ്കാരങ്ങൾ സമ്മാനിച്ചത്. സബ്‌കാറ്റഗറി ട്രോഫികൾ മുഴുവൻ വിശ്വാസ ബ്രാൻഡിന്റെ Samrddhi Hair Growth Oil സ്പോൺസർ ചെയ്തു. രേവതി പിള്ള, നേഹ പിള്ള, നിഷ പിള്ള എന്നിവരാണ് വിശ്വാസ ബ്രാൻഡിന്റെ ഉടമകൾ.
മത്സരാർത്ഥികളെ വിലയിരുത്തുന്നതിനായി പ്രമുഖരായ മൂന്ന് അംഗങ്ങളടങ്ങിയ ജഡ്ജിംഗ് പാനലാണ് ഉണ്ടായിരുന്നത് — മിനി സജൻ, രാജൻ ചീരൻ, ഡോ. ആലിസ് മാത്യു. മത്സരാർത്ഥികളെ വിലയിരുത്തുന്നതിന് അവർ നൽകിയ സമയം, പരിചയം, ശ്രദ്ധ, വൈദഗ്ധ്യം എന്നിവയ്ക്ക് വിമൻസ് ഫോറം നന്ദി അറിയിച്ചു. ഫൊക്കാന വിമൻസ് ട്രെയിൽബ്ലേസർ അവാർഡ് ബിനു പിള്ള-അബ്ദുലിന്. പരിപാടിയുടെ ഇടവേളയിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ ചടങ്ങുകളിലൊന്നായിരുന്നു ഫൊക്കാന വിമൻസ് ട്രെയിൽബ്ലേസർ അവാർഡ് സമ്മാനിച്ചത്. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ (NYPD) ആദ്യ മലയാളി വനിതാ ഡിറ്റക്ടീവ് എന്ന ചരിത്രനേട്ടം കൈവരിച്ച ബിനു പിള്ള-അബ്ദുലിനെ ആദരിച്ചുകൊണ്ടാണ് പുരസ്കാരം നൽകിയത്. പ്രശസ്ത ചലച്ചിത്ര സംവിധായകനും പദ്മവിഭൂഷൺ പുരസ്കാര ജേതാവുമായ അടൂർ ഗോപാലകൃഷ്ണൻ ആണ് പുരസ്കാരം സമ്മാനിച്ചത്. ഇതോടെ ചടങ്ങ് കൂടുതൽ അവിസ്മരണീയമായി. ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്‍റണി ഉൾപ്പെടെയുള്ള നേതാക്കൾ സന്നിഹിതരായിരുന്നു. ഫൊക്കാനാ കൺവൻഷന്‍റെ വേദിയിൽ നിന്ന് മലയാള സിനിമയിലേക്കുള്ള ഒരു പുതുവാതിൽ തുറന്നുകൊടുത്ത ‘മിസ് ഫൊക്കാന 2026’, അമേരിക്കൻ മലയാളി സമൂഹത്തിലെ യുവതലമുറയുടെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും പുതിയ ആകാശം സമ്മാനിച്ച ശ്രദ്ധേയമായ വേദിയായി.

Previous articleപു​​ന്ന​​മ​​ട​​യി​​ൽ അ​​ദ്ഭു​​തം സൃ​​ഷ്ടി​​ച്ച് അ​​രോ​​മ ബോ​​ട്ട് ക്ല​​ബും അ​​രോ​​മ ചു​​ണ്ട​​നും
Next articleകോംഗോയിലെ എബോള മഹാമാരി: രാജ്യാന്തര സഹായം അഭ്യർഥിച്ച് മാർപാപ്പ

Leave a Reply