Home അമേരിക്ക മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ച

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ ഓണാഘോഷങ്ങൾ ഓഗസ്റ്റ് 21 വെള്ളിയാഴ്ച്ച

46
0

മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ 2026-ലെ ഓണാഘോഷം നോർത്ത് ബ്രുക്കിലുള്ള സെഞ്ചൂറിയൻ ബാങ്ക്വറ്റ് ഹാളിൽ (3315 Milwaukee Ave, North Brook) ൽ നടത്തപ്പെടും. ഈ മാസം ഇരുപത്തിയൊന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പ്രസിഡന്റ് ശ്രീ ബിനു കൈതക്കത്തോട്ടിയിലിന്റെ അധ്യക്ഷതയിൽ നടത്തപെടുന്ന ആഘോഷങ്ങളിൽ പ്രശസ്ത സിനിമാ ആർട്ടിസ്റ്റ് ശിവദ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും, തിരുവാതിരയും, മണവാളൻസിന്റെ കലാവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. വൈസ് പ്രസിഡന്റ് മഹേഷ് കൃഷ്ണൻ, ജനറൽ സെക്രട്ടറി ടാജ് കണ്ടാരപ്പള്ളിൽ, ജോയിന്റ് സെക്രട്ടറി നിതിൻ നായർ, ട്രഷറർ മനോജ് വഞ്ചിയിൽ, മുൻ പ്രസിഡന്റുമാരായ ശ്രീ റോയി nനെടുംചിറ,, ശ്രീ സ്റ്റീഫൻ കഴകേക്കുറ്റ്, ശ്രീമതി വിജി എസ്. നായർ, ശ്രീ പീറ്റർ കുളങ്ങര, ശ്രീ സതീഷ് നായർ, ശ്രീ ഹറാൾഡ് ഫിഗ്ഗെഡോ, ശ്രീ വർഗ്ഗീസ് പാലമലയിൽ എന്നിവർ കാര്യപരിപാടികൾക്ക് നേതൃത്വം കൊടുക്കും. മിഡ്‌വെസ്റ്റ് മലയാളീ അസോസിയേഷത്തിന്റെ ഓണാഘോഷങ്ങളിലേക്ക് എല്ലാവരെയും വിനയപൂർവം ക്ഷണിച്ചുകൊള്ളുന്നതായി ജോയിന്റ് സെക്രട്ടറി ടാജു കിണ്ടാരപ്പള്ളിൽ അറിയിച്ചു.

റിപ്പോർട്ട് : അനിൽ മറ്റത്തിക്കുന്നേൽ

Previous article‘ഓണം ഓർമ്മയിലോണം’ അയർലണ്ടിൽ റിലീസ് ചെയ്തു
Next articleഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ.

Leave a Reply