Home ഇന്ത്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി ; നാ​ലു​മ​ണി​ക്കാ​റ്റും സ​ജീ​വ​മാ​യി

വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി ; നാ​ലു​മ​ണി​ക്കാ​റ്റും സ​ജീ​വ​മാ​യി

66
0

മ​ണ​ര്‍​കാ​ട്: ഒ​രാ​ഴ്ച നീ​ണ്ട യാ​ത്രാ​ദു​രി​ത​ത്തി​നു വി​രാ​മം. വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ മ​ണ​ര്‍​കാ​ട്-​ഏ​റ്റു​മാ​നൂ​ര്‍ ബൈ​പാ​സി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ത്തു​ട​ങ്ങി. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ബൈ​പാ​സി​ലെ പാ​ല​മു​റി, നാ​ലു​മ​ണി​ക്കാ​റ്റ്, പൂ​വ​ത്തും​മൂ​ട്, പേ​രൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് ക​ണി​യാംകു​ന്നി​ല്‍ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പു ഗ​താ​ഗ​തം ത​ട​ഞ്ഞ​ത്. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭാ​ഗ​ത്തേ​ക്കും മ​റ്റും പോ​കേ​ണ്ട​വ​ര്‍​ക്ക് കോ​ട്ട​യം ടൗ​ണ്‍ വ​ഴി​യോ അ​യ​ര്‍​ക്കു​ന്നം-​കി​ട​ങ്ങൂ​ര്‍ റോ​ഡി​ലൂ​ടെ​യോ കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ധി​കം സ​ഞ്ച​രി​ക്കേ​ണ്ടി വ​ന്നി​രു​ന്നു. നീ​ല​ക​ണ്ഠ​പ്പ​ടി, തി​രു​വ​ഞ്ചൂ​ര്‍ ഭാഗ​വും ഒ​റ്റ​പ്പെ​ട്ടു. മ​ഴ ശ​മി​ച്ച​തോ​ടെ റോ​ഡി​ലെ വെ​ള്ളം താ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്ച ബൈ​പാ​സ് വീ​ണ്ടും ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നുന​ല്‍​കി. നാ​ലു​മ​ണി​ക്കാ​റ്റി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത് ഇ​ന്നോ​ടെ പൂ​ര്‍​ണ​മാ​യി ഇ​റ​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. റോ​ഡ് തു​റ​ന്ന​തോ​ടെ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ വി​ശ്ര​മി​ക്കാ​നും സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​മാ​യി നാ​ലു​മ​ണി​ക്കാ​റ്റി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടി. വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ നാ​ളു​ക​ള്‍ പി​ന്നി​ട്ട്, മ​ണ​ര്‍​കാ​ട് പ​തി​യെ പ​ഴ​യ തി​ര​ക്കി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്.

Previous articleകൈ​പ്പു​ഴ കാ​റ്റി​ൽ വെ​ള്ളം; കാ​ഴ്ച​ക്കാ​രെ നി​രോ​ധി​ച്ചു
Next articleകു​ട​മാ​ളൂ​ര്‍ ആ​ശാ​കേ​ന്ദ്ര സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സെന്ററിന്‌ ബെ​ര്‍​ക്ക്-​സ്വ​ര പു​ര​സ്‌​കാ​രം

Leave a Reply