കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസ്സോട് കൂടിയുള്ള ഏക വിമാനം UAE flight സർവീസ് അവസാനിപ്പിക്കുന്നു . വർഷങ്ങളായി മികച്ച രീതിയിൽ സർവീസ് നടത്തിയിരുന്ന ഈ വിമാനം മാർച്ച് മാസം അവസാനത്തോട് കൂടി നിർത്തലാക്കുകയാണ്. രോഗികളെ കൊണ്ട് പോകുന്നതിന് സ്റ്റട്രെചർ സൗകര്യമുള്ള ഏക വിമാനം കൂടിയാണിത്. ഈ വിമാനം നിർത്തുന്നതോടെ യു എ ഇ യിൽ നിന്നുള്ള കിടപ്പ് രോഗികൾ നൂറിലേറെ കിലോമീറ്റർ അകലെയുള്ള മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയാണ്. മന്ത്രിമാരും എം പിമാരും എം എൽ എ മാരുമടക്കം ഈ വിഷയത്തിൽ കാണിക്കുന്ന മൗനം തീർത്തും പ്രതിഷേധാർഹമാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും നിലവിൽ എയർ ഇന്ത്യയുടെ ആകെ ഒരു വിമാനമാണ് സർവീസ് നടത്തുന്നത്. വർഷങ്ങളായി മികച്ച രീതിയിൽ സർവീസ് നടത്തിയിരുന്ന ഈ വിമാനം മാർച്ച് മാസം അവസാനത്തോട് കൂടി നിർത്തലാക്കുകയാണ്. മലബാർ മേഖലയിൽ നിന്നുള്ള ബിസിനസ് ക്ലാസ്സോട് കൂടിയുള്ള ഏക വിമാനമാണ് നിർത്തുന്നത്. ഈ മേഖലയിലേക്കുള്ള വിനോദ സഞ്ചാരികളടക്കമുള്ള ആളുകളേയും ചികിത്സയടക്കമുള്ള കാര്യങ്ങൾക്ക് ഇവിടേക്ക് എത്തുന്ന ആളുകളുടെ വരവിനെയും ഇത് കാര്യമായി ബാധിക്കുന്ന വിഷയമാണ്. രോഗികളെ കൊണ്ട് പോകുന്നതിന് സ്റ്റട്രെചർ സൗകര്യമുള്ള ഏക വിമാനം കൂടിയാണിത്. ഈ വിമാനം നിർത്തുന്നതോടെ യു എ ഇ യിൽ നിന്നുള്ള കിടപ്പ് രോഗികൾ നൂറിലേറെ കിലോമീറ്റർ അകലെയുള്ള മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ദുരവസ്ഥയാണ്.
ഈ മേഖലയോട് അധികൃതർ കാണിക്കുന്ന അങ്ങേയറ്റത്തെ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്. മന്ത്രിമാരും എം പിമാരും എം എൽ എ മാരുമടക്കം ഈ വിഷയത്തിൽ കാണിക്കുന്ന മൗനം തീർത്തും പ്രതിഷേധാർഹമാണ്. വിഷയത്തിൽ അധികൃതർ അനുകൂലമായ നടപടി സ്വീകരിക്കാത്ത പക്ഷം ഈ നടപടിയിൽ ഖേദമനുഭവിക്കുന്ന ജനങ്ങളോടൊപ്പം നിന്ന് ആവശ്യമായ പ്രത്യക്ഷ സമരം പരിപാടികൾ കൂടി ആലോചിക്കേണ്ടി വരും എന്ന് ഉത്തരവാദിത്വപ്പെട്ടവരെ ഒന്ന് കൂടി ഓർമ്മിപ്പിക്കുകയാണ്. പ്രവാസികളെ സംബന്ധിച്ച് വളരേ ഗൗരവപരമായ ഈ വിഷയം ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് എല്ലാവരും പരമാവധി ഷെയർ ചെയ്ത് സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
അഷ്റഫ് താമരശ്ശേരി














