Home ഇന്ത്യ അസമിൽ പ്രളയം രൂക്ഷം; മരണം 61 ആയി

അസമിൽ പ്രളയം രൂക്ഷം; മരണം 61 ആയി

49
0

ദി​സ്പൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ അ​സാ​മി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 61 ആ‍​യി. 1000 -ത്തോ​ളം ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 12 ജി​ല്ല​ക​ളി​ലാ​യി 7,05,148 ആ​ളു​ക​ളെ പ്ര​ള​യം ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 14 ഓ​ളം പേ​രാ​ണ് മ​രി​ച്ച​ത്. ഇ​തി​ൽ ഏ​ഴ് മ​ര​ണം ച​രാ​യി​ഡി​യോ​യി​ലും, ആ​റ് മ​ര​ണം ശി​വ​സാ​ഗ​റി​ലും, ഒ​രു മ​ര​ണം ജോ​ർ​ഹ​ട്ടി​ലു​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 56,606 ഹെ​ക്ട​റി​ല​ധി​കം കൃ​ഷി​യി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും മു​ങ്ങി​പ്പോ​യി. ഗോ​ലാ​ഘ​ട്ട്, ച​രാ​യി​ഡി​യോ, ദി​ബ്രു​ഗ​ഡ്, ഹോ​ജാ​യ്, നാ​ഗോ​ൺ, ബി​ശ്വ​നാ​ഥ്, ജോ​ർ​ഹ​ട്ട്, ധേ​മാ​ജി, ശി​വ​സാ​ഗ​ർ, സോ​ണി​ത്പൂ​ർ, കാം​രൂ​പ് മെ​ട്രോ, ക​ർ​ബി ആം​ഗ്ലോം​ഗ് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് നി​ല​വി​ൽ പ്ര​ള​യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ 363 ദു​രി​താ​ശ്വാ​സ കാ​മ്പു​ക​ളും വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും തു​റ​ന്നി​ട്ടു​ണ്ട്. 1,15,000-ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് കാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ക​ർ​ഷ​ക​രെ​യും ക​ന്നു​കാ​ലി​ക​ളെ​യും പ്ര​ള​യം ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളും കോ​ഴി​ക​ളും ഒ​ലി​ച്ചു​പോ​യി. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Previous articleനോർത്ത് അമേരിക്കൻ ക്നാനായ മഹാസംഗമത്തിന് ജൂലൈ 23 ന് തുടക്കം കുറിച്ചു
Next articleകേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​ച്ചു

Leave a Reply