Home ഇന്ത്യ ഓപ്പറേഷൻ തൂഫാൻ – മധ്യതിരുവിതാംകൂർ മേഖലാ ലോഞ്ച് വിജയകരമായി സംഘടിപ്പിച്ചു.

ഓപ്പറേഷൻ തൂഫാൻ – മധ്യതിരുവിതാംകൂർ മേഖലാ ലോഞ്ച് വിജയകരമായി സംഘടിപ്പിച്ചു.

65
0

കേരള സർക്കാരിന്റെയും കേരള പോലീസിന്റെയും സഹകരണത്തോടെ കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ഓപ്പറേഷൻ തൂഫാൻ – മധ്യതിരുവിതാംകൂർ മേഖലാ ലോഞ്ച് വിജയകരമായി സംഘടിപ്പിച്ചു. കാരിത്താസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു. കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനും കോട്ടയം സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ചു.കേരളത്തിലെ ഏറ്റവും വലിയ ലഹരിവിരുദ്ധ ദൗത്യമായ “Operation Toofan: The Narco Hunt-ന്റെ” ഭാഗമായി സമൂഹത്തെ ലഹരിമുക്തമാക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതായിരുന്നു പരിപാടി. വിവിധ സർക്കാർ പ്രതിനിധികളും, പോലീസ് ഉദ്യോഗസ്ഥരും, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ ലഹരി ഉപയോഗം തടയുന്നതിനുള്ള ബോധവൽക്കരണം, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം, യുവജനങ്ങളുടെ പങ്ക്, സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം എന്നിവയെക്കുറിച്ച് വിശദമായി സംസാരിച്ചു. ചടങ്ങിൽ Toofan Pledge ചൊല്ലുകയും, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി SHIELD – HR Policy, Health Commission, Teachers Guild എന്നീ സംരംഭങ്ങൾ ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്തു. ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, കേരള സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ, IPS, എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ യതീഷ് ചന്ദ്ര ജി. എച്ച്., IPS, ഏറ്റുമാനൂർ നിയോജക മണ്ഡലം എം.എൽ.എ. ശ്രീ. നാട്ടകം സുരേഷ്, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത്, കോട്ടയം ജില്ലാ പോലീസ് മേധാവി (SP) ശ്രീ. സാബു മാത്യു കെ. എം.ജോയിന്റ് ഡയറക്ടർമാരും കാരിത്താസ് ഹോസ്പിറ്റലിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ലഹരിക്കെതിരായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ പ്രതിജ്ഞയായി ഈ ഓപ്പറേഷൻ തൂഫാൻ ലോഞ്ച് മാറി.

Previous articleയുദ്ധ ഭീതിയിൽ ആശങ്ക പ്രകടിപ്പിച്ച് ലെയോ പാപ്പ
Next articleയുദ്ധത്തിനിടയിൽ റഷ്യയുടെ ‘അന്ത്യദിന’ വിമാനം ഇറാനിലെത്തുന്നു ; മിഡിൽ ഈസ്റ്റിൽ ഒരു പുതിയ തലത്തിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യത

Leave a Reply