മുംബൈ: മുംബൈ വിമാനത്താവളത്തിൽ ഒരേ റൺവേയിൽ രണ്ടു വിമാനങ്ങൾ നേർക്കുനേർ വന്നു. പൈലറ്റുമാരുടെ കൃത്യമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. റൺവേയിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനം മാറിപ്പോകുന്നതിന് മുമ്പ് തന്നെ അതേ റൺവേയിലേക്ക് മറ്റൊരു എയർ ഇന്ത്യ വിമാനം എത്തുകയായിരുന്നു. മുംബൈ-ഡൽഹി, സിലിഗിരി-മുംബൈ വിമാനങ്ങളാണ് നേർക്കുനേർ വന്നത്. എയർ ട്രാഫിക് കൺട്രോളിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Home ഇന്ത്യ റൺവേയിൽ എയർ ഇന്ത്യ വിമാനങ്ങൾ നേർക്കുനേർ; മുംബൈ വിമാനത്താവളത്തിൽ വൻ ദുരന്തം ഒഴിവായി













