ചങ്ങനാശേരി: മനയ്ക്കച്ചിറ പുത്തനാറ്റില്‍ നഗരസഭയുടെയും ജലോത്സവസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ വള്ളം കളിയും അനുബന്ധ ടൂറിസം വാരാഘോഷവും സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനം. 2013നുശേഷം വിവിധ കാരണങ്ങളാല്‍ ജലോത്സവം മുടങ്ങിക്കിടക്കുകയായിരുന്നു. വിനു ജോബ് എംഎല്‍എ അംഗമായുള്ള ജലോത്സവ സമിതിയാണ് ജലോത്സവം നടത്താന്‍ തീരുമാനിച്ചത്.റവന്യുടവറില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി പ്രസിഡന്റ് കെ.വി. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍ട്ടിസ്റ്റ് ദാസ്, ജേക്കബ് ജോബ്, വി.ജെ. ലാലി, പ്രഫ. എസ്. ആനന്ദക്കുട്ടൻ, വി.ആര്. രാജു, കെ.ജെ. കൊച്ചുമോൻ, സുരേന്ദ്രനാഥ് ഐക്കര, സിബി അറക്കത്തറ, എ. അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.













