Home ഇന്ത്യ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ​എ​ൽ​പി​ജി സി​ലി​ണ്ട​റിന്‍റെ വില കുറഞ്ഞു

വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ​എ​ൽ​പി​ജി സി​ലി​ണ്ട​റിന്‍റെ വില കുറഞ്ഞു

49
0

ന്യൂഡൽഹി: രാ​ജ്യ​ത്ത് എൽപിജി സിലിണ്ടർ വില കുറഞ്ഞു. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള 19 കി​ലോ​ എ​ൽ​പി​ജി സി​ലി​ണ്ട​റിന്‍റെ വി​ലയാണ് കു​റ​ഞ്ഞത്. ഇതോടെ സിലിണ്ടറിന് 180 രൂ​പ കു​റ​ഞ്ഞ് 2951 രൂ​പ​യാ​യി. എ​ന്നാ​ൽ ഗാ​ർ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള 14.2 കി​ലോ എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഈ ​വ​ർ​ഷം ആ​ദ്യ​മാ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​റ​ച്ച​ത്. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ 173 രൂ​പ മു​ത​ൽ 183.50 രൂ​പ വ​രെ​യു​ള്ള കു​റ​വാ​ണ് 19 കി​ലോ​യുടെ വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ൾ​ക്ക് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡൽഹി, ല​ഖ്‌​നൗ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ വി​ല​യി​ൽ 183.50 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യ​പ്പോ​ൾ, കൊ​ൽ​ക്ക​ത്ത​യി​ൽ 174 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ച​ണ്ഡീ​ഗ​ഢി​ൽ 181.50 രൂ​പ​യു​ടെ​യും പ​ട്ന​യി​ൽ 173 രൂ​പ​യു​ടെ​യും കു​റ​വ് സി​ലി​ണ്ട​റി​ന് രേ​ഖ​പ്പെ​ടു​ത്തി. യു​എ​സും ഇ​റാ​നും ത​മ്മി​ൽ 60 ദി​വ​സ​ത്തെ പു​തി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ വ​ന്ന​തോ​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​സം​സ്‌​കൃ​ത എ​ണ്ണ​വി​ല ഗ​ണ്യ​മാ​യി ഇ​ടി​ഞ്ഞു. ആ​ഗോ​ള എ​ണ്ണ – വാ​ത​ക ഗ​താ​ഗ​ത​ത്തി​ന്‍റെ 20 ശ​ത​മാ​ന​ത്തോ​ളം കൈ​കാ​ര്യം ചെ​യ്യു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം സ​ജീ​വ​മാ​യ​തും വി​പ​ണി​ക്ക് അ​നു​കൂ​ല​മാ​യി.

Previous articleവാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു
Next articleകു​റു​പ്പ​ന്ത​റ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ലോ​ക ല​ഹ​രി​വി​രു​ദ്ധ​ ദി​നം ആ​ച​രി​ച്ചു

Leave a Reply