Home ഇന്ത്യ വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഴ​ക്കെ​ടു​തി അ​തി​രൂ​ക്ഷം; അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു

വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഴ​ക്കെ​ടു​തി അ​തി​രൂ​ക്ഷം; അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു

60
0

ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​ഴ​ക്കെ​ടു​തി അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ മി​ന്ന​ൽ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ഇ​തു​വ​രെ മൂ​ന്ന് പേ​ര് മ​രി​ച്ചു. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി. ആ​സാ​മി​ൽ ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി 45,000ത്തി​ല​ധി​കം ആ​ളു​ക​ളെ പ്ര​ള​യം ബാ​ധി​ച്ചെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. 257 ഗ്രാ​മ​ങ്ങ​ൾ ഇ​പ്പോ​ഴും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. നാ​ലാ​യി​ര​ത്തി​ല​ധി​കം ഹെ​ക്ട​ർ കൃ​ഷി​സ്ഥ​ല​ത്തെ വി​ള​ക​ൾ ന​ശി​ച്ചു. വ്യോ​മ​സേ​ന​യു​ടെ​യും ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ആ​സാം, അ​രു​ണാ​ച​ൽ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

Previous articleയു.എ.ഇ ഗതാഗത ചരിത്രത്തിൽ സുവർണ്ണ അധ്യായം. ആദ്യ പാസഞ്ചർ ട്രെയിൻ അബുദാബിയിലെത്തി
Next articleചിക്കാഗോ മാർത്തോമാ ശ്ലീഹ കത്തീഡ്രലിൽ 2026-ലെ ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം

Leave a Reply