Home ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍

99
0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.​ഡി. സ​തീ​ശ​ന്‍. പ്രധാനമന്ത്രിയുടെ സേവാതീര്‍ഥിലെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. 20 മിനിറ്റ് നീണ്ട കൂ​ടി​ക്കാ​ഴ്ചയിൽ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​വും വി​വി​ധ പ​ദ്ധ​തി​ക​ള്‍​ക്കാ​യു​ള്ള കേ​ന്ദ്ര​സ​ഹാ​യ​വും ച​ര്‍​ച്ച​യായതായാണ് സൂചന. എ​യിം​സ്, മെ​ട്രോ, റെ​യി​ല്‍​വെ വി​ക​സ​നം, തു​റ​മു​ഖ വി​ക​സ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കും. മു​ഖ്യ​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യാണ് വി.ഡി. സതീശൻ പ്ര​ധാ​ന​മ​ന്ത്രിയു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്നത്. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനു​ഗമിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് വൈകുന്നേരം അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളെ കാണും. കേ​ന്ദ്ര​ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച കേ​ന്ദ്ര​ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെയും കാണും.

Previous articleപ്ല​സ് ടു ​പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു; 77.97 ശ​ത​മാ​നം വി​ജ​യം
Next articleസെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​സ്എ​ഫ്ഐ മാ​ർ​ച്ച് ; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

Leave a Reply