Home ഇന്ത്യ മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദര്‍ശിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം

മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദര്‍ശിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം

63
0

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി.സതീശനെ സന്ദര്‍ശിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം. സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവന്‍ ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരിശുദ്ധ കാതോലിക്കാ ബാവായുടെ അസി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ.ഗീവര്‍ഗീസ് ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നിയമസഭയിലെത്തി ആശംസകള്‍ നേര്‍ന്നു. നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും സഭാനേതൃത്വം കൂടിക്കാഴ്ച്ച നടത്തി. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് കേരളത്തെ വികസന വഴിയില്‍ നയിക്കുവാന്‍ പുതിയ സര്‍ക്കാരിന് കഴിയട്ടെ എന്ന് സഭാനേതൃത്വം ആശംസിച്ചു. അധികാരമേറ്റ ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച നയങ്ങള്‍ പ്രതീക്ഷനല്‍കുന്നതാണ്. വയോജന വകുപ്പ് ഉള്‍പ്പെടെയുള്ളവ കുടിയേറ്റം വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ പ്രസക്തമാണെന്നും സഭാനേതൃത്വം പ്രതികരിച്ചു.

Previous articleയുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യയില്‍ ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
Next articleകേരള അസോസിയേഷൻ ഓഫ് ഡാളസ് സ്നേഹ സംഗമം സംഘടിപ്പിച്ചു

Leave a Reply