Home അമേരിക്ക 2026 ലെ കലയുടെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി

2026 ലെ കലയുടെ പ്രവര്‍ത്തനോദ്ഘാടനം വര്‍ണ്ണാഭമായി

21
0

ഫിലാഡല്‍ഫിയ : 2026 ലെ കലയുടെ പ്രവർത്തനഉത്‌ഘാടനം ഏപ്രിൽ 19 കാസി റസ്റ്ററന്റിൽ വെച്ചു വൈകുന്നേരം 5 മണിക്ക് വളരെ ഗംഭീരമായി നടത്തപ്പെട്ടു. സെക്രട്ടറി റോഷിൻ പ്ലാമൂട്ടിൽ സ്വാഗതവും, പ്രസിഡന്റ് സുജിത് ശ്രീധർ അധ്യക്ഷ പ്രസംഗവും നൽകി. ഈ വർഷത്തെ പ്രവർത്തനഉത്‌ഘാടനം ഫോമാ മിഡ് അറ്റ്ലാന്റിക് ആർ വി. പി മിസ്റ്റർ പത്മകുമാർ നായർ നിർവഹിച്ചു. മുൻ ഫോമാ പ്രസിഡന്റ് മിസ്റ്റർ ജോർജ് മാത്യു CPA, കലയുടെ ട്രഷററും, ഫോമാ നാഷണൽ കമ്മിറ്റി മെമ്പറുമായ മിസ്റ്റർ ഷാജി മിറ്റത്താനി, ഫോമ വിമൻസ് ഫോറം ജോയിന്റ് സെക്രട്ടറി സ്വപ്ന സെബാസ്റ്റ്യൻ, മുൻ ഫോമാ അഡ്വൈസറി കമ്മിറ്റി മെമ്പർ മിസ്റ്റർ സണ്ണി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിച്ചു.

റോഷിൻ പ്ലാമ്മൂട്ടിൽ ഈ വർഷത്തെ ഓരോ പരിപാടികളുടെ തീയതികൾ എല്ലാവരുടെയും ശ്രെദ്ധയിൽ പെടുത്തി. മതെര്സ് ഡേ, പിക്നിക്, ഓണം സെലിബ്രേഷന്സ്, താങ്ക്സ്ഗിവിങ് സെലിബ്രേഷന്സ്, സ്പോർട്സ് ആൻഡ് ഗെയിംസ് എന്നിവ ഇവയിൽ ചിലതു മാത്രം. വിവിധ കലാപരിപാടികളും, ഗെയിമുകളും പ്രവത്തന ഉത്‌ഘാടനത്തിനു മാറ്റുകൂട്ടി. കലയുടെ വൈസ് പ്രസിഡന്റ് മിസ്റ്റർ സജി സെബാസ്റ്റ്യൻ കലയുടെ ഈ വര്ഷത്തെ പ്രവർത്തനഉത്‌ഘാടനത്തിനു സ്‌പോൺസർഷിപ് നൽകി സഹായിച്ച എല്ലാവര്ക്കും ,വന്നുകൂടിയ ഏവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. വിഭവസമർത്ഥമായ ഡിന്നറോടുകൂടി മീറ്റിംഗ് പര്യവസാനിച്ചു.

വാർത്ത നൽകിയത് : സ്വപ്ന സജി

Previous articleഇടുക്കി ഗ്യാപ്പ് റോഡിൽ ടൂറിസ്റ്റ് ബസ് തോട്ടത്തിലേക്ക് മറിഞ്ഞു തമിഴ്നാട് സ്വദേശിനി മരിച്ചു
Next articleതുടക്കത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ വേണ്ട ; വി.ഡി. സതീശന് ഉപദേശവുമായി എ.കെ. ആന്റണി

Leave a Reply