ഏറ്റൂമാനൂർ റിംഗ് റോഡ് നിർമ്മാണ പദ്ധതി നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ നൽകിയ സിവിൽ കേസ് തള്ളി ഉത്തരവായി ‐——————————ഏറ്റുമാനൂർ – ഏറ്റുമാനൂർ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാൻ സർക്കാർ തീരുമാനിച്ച ഏറ്റൂമാനൂർ റിംഗ് റോഡ് നിർമ്മാണ പദ്ധതി നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ നൽകിയ സിവിൽ കേസ് തള്ളി ഉത്തരവായി. റോഡ് നിർമ്മാണം പൂർത്തീകരിച്ചാൽ സ്വന്തം സ്ഥലം കൂടുതൽ നഷപ്പെടുമെന്നും മൂല്യം കുറയുമെന്നും കാണിച്ചുകൊണ്ട് സ്വകാര്യ വ്യക്തി സർക്കാരിനെതിരെയും കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കെതിരെയും ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു മേരി ജോസ് ഉത്തരവിട്ടു . വിചാരണക്കും വാദങ്ങൾക്കും ശേഷം സ്വകാര്യ വ്യക്തിക്ക് സർക്കാരിന്റെ പശ്ചാത്തല സൗകര്യ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പദ്ധതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ആവശ്യപ്പെടുവാൻ അവകാശമമില്ലായെന്ന്
കോടതി വിലയിരുത്തി. കേസിൽ സർക്കാരിന് വേണ്ടി ഗവ.പ്ലീഡർ അഡ്വ. നിധിൻ പുല്ലുകാടൻ , അഡ്വ.സുധിൻ സതീശ് എന്നിവർ ഹാജരായി .
Home ഇന്ത്യ ഏറ്റൂമാനൂർ റിംഗ് റോഡ് നിർമ്മാണ പദ്ധതി നിർത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെതിരെ നൽകിയ സിവിൽ കേസ് തള്ളി...












