Home ഇന്ത്യ ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി

219
0
Screenshot

ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി ഉത്തരവായി
‐——————————
ഏറ്റുമാനൂർ – ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട് ,ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു മേരി ജോസ് ഉത്തരവിട്ടു . 2018 ൽ കേസിലെ വാദിയായ യുവതി മെഡിക്കൽ കോളേജിൽ പ്രസവത്തിനായി പ്രവേശിക്കുകയും ഡോക്ടർമാരുടെ ചികിത്സാ പിഴവ് മൂലം കിഡ്നിക്ക് മുറിവ് സംഭവിച്ചുവെന്നും നിത്യ രോഗിയായി മാറിയെന്നും ആരോപിച്ചു കൊണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ , സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് സിവിൽ കേസ് 2022ൽ ഫയൽ ചെയ്തത് . വിചാരണക്കും വാദങ്ങൾക്കും ശേഷം യാതൊരു വിധത്തിലുള്ള ചികിത്സാ പിഴവും ഉണ്ടായിട്ടില്ല എന്ന് തെളിവുകൾ പരിശോധിച്ച ശേഷം കോടതി വിലയിരുത്തി. കേസിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് , ഗൈനക്കോളജി വിഭാഗം മേധാവി , ജില്ലാ കളക്ടർ എന്നിവർക്ക് വേണ്ടി ഗവ.പ്ലീഡർ അഡ്വ. നിധിൻ പുല്ലുകാടൻ , അഡ്വ.സുധിൻ സതീഷ് , അഡ്വ കീർത്തന പി ഡി , അഡ്വ ജിഷ്ണ കെ ബിനീജ് , അഡ്വ സ്‌റ്റേർളി എലിസബത്ത് എബ്രഹാം , അഡ്വ പാർവതി ആർ , മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വേണ്ടി അഡ്വ.എം.സി സുരേഷ് എന്നിവർ ഹാജരായി .

Previous article84 രൂപയുടെ ആസ്തിയുമായി ഏറ്റുമാനൂരിലെ എസ്‌ യു സി ഐ (SUCI) സ്ഥാനാർത്ഥി ആഷ്ന തമ്പി.
Next articleകോവിഡ്-19 ന്റെ പുതിയ വകഭേദമായ ‘സിക്കാഡ’ 23 രാജ്യങ്ങളിലേക്ക് വ്യാപിച്ചു ; അമേരിക്കയില്‍ കേസുകൾ അതിവേഗം വർദ്ധിക്കുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Leave a Reply