Home അമേരിക്ക ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിന് ഡിട്രോയിറ്റ് മലയാളി സംഘടനകളുമായി സംവദിച്ച് ‘ടീം വോയ്‌സ് ഓഫ് ഫോമാ’

ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പിന് ഡിട്രോയിറ്റ് മലയാളി സംഘടനകളുമായി സംവദിച്ച് ‘ടീം വോയ്‌സ് ഓഫ് ഫോമാ’

29
0

ഡിട്രോയിറ്റ് : പ്രതീക്ഷാ നിര്‍ഭരവും ജനക്ഷേമകരവുമായ പദ്ധതികള്‍ നടപ്പാക്കുന്നതിനായി ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് മല്‍സരിക്കുന്ന ‘ടീം വായ്‌സ് ഓഫ് ഫോമാ’ പാനല്‍ അംഗങ്ങള്‍ തങ്ങളുടെ ഇലക്ഷന്‍ കാംമ്പെയ്‌നിന്റെ ഭാഗമായി ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ (ഡി.എം.എ), കേരള ക്ലബ്, മിഷിഗണ്‍ മലയാളി അസോസിയേഷന്‍ (എം.എം.എ) തുടങ്ങിയ സംഘടനകളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 22-ന് ഒഥന്റിക് ഇന്ത്യന്‍ ക്വസിന്‍ റസ്റ്റോറന്റില്‍ നടന്ന സൗഹൃദ യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ആശംസകള്‍ നേര്‍ന്നു.

ഫോമായുടെ അംഗസംഘടനകളെയും വിവിധ റീജിയനുകളെയും അമേരിക്കന്‍ മലയാളി പൊതു സമൂഹത്തെയും വിശ്വാസത്തിലെടുത്തുകൊണ്ടാണ് തങ്ങള്‍ ജനവിധി തേടുന്നതെന്ന്, അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സംഘാടന മികവു കൊണ്ട് ശ്രദ്ധേയനായ പൊതുപ്രവര്‍ത്തകന്‍ ബിജു തോണിക്കടവില്‍ നയിക്കുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനല്‍ അംഗങ്ങള്‍ പറഞ്ഞു. ഏറെ ആവേശത്തോടെയും പ്രതിജ്ഞാബദ്ധതയോടെയുമുള്ള യാത്രയില്‍ ഊഷ്മളമായ സ്വീകരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നതെന്ന് ഏവരും വ്യക്തമാക്കി.

ഫോമായുടെ അംഗബലം നൂറില്‍ നിന്ന് വര്‍ധിപ്പിക്കുന്നതോടൊപ്പം ദീര്‍ഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ഫോമായെ നയിക്കുന്നതിനുള്ള അംഗീകാരത്തിനായി ജനസമക്ഷം എത്തുന്നതെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിജു തോണിക്കടവില്‍ വ്യക്തമാക്കി. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ട് കര്‍മഭൂമിയിലും ജന്‍മഭൂമിയിലും ചാരിറ്റി ഉള്‍പ്പെടെയുള്ള പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം നിലവിലുള്ള പദ്ധതികളുടെ തുടര്‍ച്ചയുമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഫോമാ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന ചരിത്ര മുഹൂര്‍ത്തം സമുചിതമായി ആഘോഷിക്കുന്ന പത്താം വാര്‍ഷിക കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുകയെന്ന ലക്ഷ്യവും തങ്ങള്‍ക്കുണ്ടെന്ന് വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവില്‍ (പ്രസിഡന്റ്), പോള്‍ പി ജോസ് (ജനറല്‍ സെക്രട്ടറി), പ്രദീപ് നായര്‍ (ട്രഷറര്‍), സാമുവല്‍ മത്തായി (വൈസ് പ്രസിഡന്റ്), ഡോ. മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പറഞ്ഞു.

മീറ്റിങ്ങില്‍ മാത്യു ചെരുവില്‍ (ഫൗണ്ടര്‍ ലീഡര്‍), തോമസ് കര്‍ത്താള്‍ (നാഷണല്‍ കമ്മിറ്റി മെമ്പര്‍), ബിനോയ് ഏലിയാസ് (നാഷണല്‍ കമ്മിറ്റി മെമ്പര്‍, മുന്‍ ആര്‍.വി.പി), ബോബി തോമസ് (മുന്‍ ആര്‍.വി.പി ഫോമാ, പ്രസിഡന്റ് ഡി.എം.എ), സൈജന്‍ കണിയോടിക്കല്‍ (അഡൈ്വസറി സെക്രട്ടറി), സുജിത് നായര്‍ (കേരള ക്ലബ് പ്രസിഡന്റ്), ജെയ്ന്‍ മാത്യു (ഫോമാ ജോയിന്റ് ട്രഷറര്‍), ബാബു കുര്യന്‍ (ആര്‍.വി.പി കാന്‍ഡിഡേറ്റ്), ജെയ്‌സ് മാത്യു (എം.എം.എ പ്രസിഡന്റ്), സുമിനി ജോര്‍ദാന്‍ (വിമന്‍സ് ആര്‍.വി.പി കാന്‍ഡിഡേറ്റ്), സ്വപ്ന ഗോപാലകൃഷ്ണന്‍, രാജേഷ് കുട്ടി, അജയ് അലക്‌സ്, മോഹന്‍ പനങ്കാവില്‍, പ്രിന്‍സ്, സുദര്‍ശന കുറുപ്പ്, ബ്രിജേഷ് ഗോപാല്‍, അശോക് ജോര്‍ദാന്‍, നിബു ജോണ്‍, ജയ് കിഷന്‍, സിന്ധു നായര്‍, ഷെല്‍ബി, പ്രീതി ബോബി, മൈക്കല്‍ സി മാത്യൂസ്, ലീലാമ്മ ഏലിയാസ്, ഡോ. ജേക്കബ് തോമസ് (ഫോമാ മുന്‍ പ്രസിഡന്റ്), ജോര്‍ജ് മാത്യു (നാഷണല്‍ കമ്മിറ്റി മെമ്പര്‍ സെന്‍ട്രല്‍ റീജിയന്‍), മോളമ്മ മോന്‍സി (നാഷണല്‍ കമ്മിറ്റി മെമ്പര്‍ എമ്പയര്‍ റീജിയന്‍), മോന്‍സി വര്‍ഗീസ് (ഫോമാ മുന്‍ ജോയിന്റ് ട്രഷറര്‍) പങ്കെടുത്തു. ഹൃദ്യമായ സ്വീകരണം നല്‍കിയതിന് ടീം വോയ്‌സ് ഓഫ് ഫോമാ ഏവര്‍ക്കും ഹൃദയപൂര്‍വം നന്ദി പ്രകാശിപ്പിച്ചു.

എ.എസ് ശ്രീകുമാര്‍

Previous articleയു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ഡി.എഫ്.ഡബ്ല്യു ഏരിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമം മാര്‍ച്ച് 29ന്
Next article84 രൂപയുടെ ആസ്തിയുമായി ഏറ്റുമാനൂരിലെ എസ്‌ യു സി ഐ (SUCI) സ്ഥാനാർത്ഥി ആഷ്ന തമ്പി.

Leave a Reply