ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടര്‍ന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രി യിലാണ് സോണിയ ചികിത്സയിലുള്ളത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃ പ്തികരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്‌ക്കൊപ്പമുണ്ട്.ഇന്നലെ വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അന്നും ശ്വാസംമുട്ടലനെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യ സഭാംഗമാണ് 79കാരിയായ സോണിയാ ഗാന്ധി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും സോണിയ നിര്‍വഹിക്കുന്നുണ്ട്. അഞ്ച് തവണ ലോക് സഭാ എംപിയായ ശേഷമാണ് സോണിയ ഗാന്ധി രാജ്യ സഭയിലേ ക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളായി പൊതു പരിപാടികളില്‍ സോണിയാ ഗാനിധിയുടെ പങ്കാളിത്തം കുറവാണ്. സ്ഥിരമായി ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നതിനെ തുടര്‍ന്നാണ് പൊതുപരിപാടികള്‍ ഒഴിവാക്കുന്നത്.













