Home അമേരിക്ക 36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റ് ഡാലസിൽ; ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും –...

36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റ് ഡാലസിൽ; ഡാലസ് സ്ട്രൈക്കേഴ്‌സ് ആതിഥേയത്വം വഹിക്കും – കിക്കോഫ് ആവേശകരമായി

66
0

ഡാലസ്/ഇർവിങ് : ഡാലസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബ്ബിന്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കുന്ന 36-ാമത് ജിമ്മി ജോർജ് നാഷണൽ വോളിബോൾ ടൂർണമെന്റിന് ഡാലസിൽ വേദിയൊരുങ്ങുന്നു. ടൂർണമെന്റിന്റെ ആവേശകരമായ ‘കിക്കോഫ്’ ചടങ്ങ് ഇർവിംഗിൽ സമുചിതമായി നടന്നു.
ഇരുന്നൂറിലധികം കായികപ്രേമികളുടെ സാന്നിധ്യം കൊണ്ട് പ്രൗഢഗംഭീരമായ കിക്ക് ഓഫ് ചടങ്ങ് ഡാലസിലെ വോളിബോൾ ആവേശം വാനോളമുയർത്തിയ ആഘോഷമായി മാറി.

റവ. ഫാ. ബിൻസ് ചേത്തലിൽ നിർവ്വഹിച്ച പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. ഇർവിംഗ് സിറ്റി കൗൺസിലർ ലൂയിസ് കനോസ, പ്രമുഖ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയാ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ഗ്രാൻഡ് സ്പോൺസർ ബിജു ലോസണ്
ആദ്യ റാഫിൾ ടിക്കറ്റ് കൈമാറിക്കൊണ്ട് ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

ക്ലബ് പ്രസിഡന്റ് ഷിബു ഫിലിപ്പ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഡാലസ് സ്ട്രൈക്കേഴ്സ് ടീം കോച്ച് ജിനു കുടിലിൽ ടൂർണമെന്റിനായി ടീമുകൾ നടത്തുന്ന ചിട്ടയായ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ചു.

മാർട്ടിൻ വിലങ്ങോലിൽ

Previous articleബെൽഫാസ്റ്റിൽ സീറോ മലബാർ സഭയുടെ ബൈബിൾ ഫെസ്റ്റ് ശ്രദ്ധേയമായി
Next articleപോക്കറ്റില്‍ നിന്നും കടലാസെടുത്ത് ഇതാണ് സ്ഥാനാര്‍ത്ഥി എന്നു പ്രഖ്യാപിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ് ; വിഡി സതീശന്‍

Leave a Reply