Home ഇന്ത്യ 2026-ൽ ആരൊക്കെ നിയമസഭയിൽ എത്തും ??

2026-ൽ ആരൊക്കെ നിയമസഭയിൽ എത്തും ??

931
0
Screenshot

2026-ൽ ആരൊക്കെ നിയമസഭയിൽ എത്തും ??

കോട്ടയം LDF / UDF പാളയങ്ങളിൽ നിന്നും ഇക്കുറി മത്സര രംഗത്ത് ഉണ്ടാകാൻ സാധ്യതയുള്ള കേരളാ കോൺഗ്രസ്സ് നേതാക്കളായ 3 പേരിൽ ആർക്കാണ് കൂടുതൽ സാദ്ധ്യത ?കേരളാ കോൺഗ്രസ്സ് ജോസ് വിഭാഗത്തിൻ്റെ ഓഫീസ് ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, ജ യൂത്ത് ഫ്രണ്ട് ( എം )സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ എന്നിവരിൽ ആരൊക്കെ നിയമസഭയിൽ എത്തും. അതിനുള്ള സാദ്ധ്യതകളും തടസ്സങ്ങളും വിലയിരുത്തുകയാണ് ലേഖകൻ.

ജോസ് കെ മാണിയുടെ വിശ്വസ്തനായ സ്റ്റീഫൻ ജോർജ് കടുത്തുരുത്തിയിലോ തിരുവനന്തപുരം സീറ്റിലോ മത്സരിക്കും. P.J ജോസഫിൻ്റെയും മോൻസ് ജോസഫിൻ്റെയും വിശ്വസ്തനായ ഷൈജി ഓട്ടപ്പള്ളി ഏറ്റുമാനൂരിലോ മലബാർ സീറ്റിലോ മത്സരിക്കും.
സിറിയക് ചാഴികാടൻ യൂത്ത് ഫ്രണ്ട് നേതാവ് എന്ന നിലയിൽ കടുത്തുരുത്തിയിലോ മലബാർ സീറ്റിലോ മത്സരിക്കും. LDF ഭരണ വിരുദ്ധ വികാരം ഉണ്ടായാൽ ഷൈജി ഓട്ടപ്പള്ളിയും അല്ലാത്ത പക്ഷം സ്റ്റീഫൻ ജോർജും സിറിയക് ചാഴികാടനും വിജയിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.

കടുത്തുരുത്തിയിൽ വീണ്ടുമൊരു അങ്കത്തിന് സ്റ്റീഫൻ ജോർജിനെ സ്ഥാനാർത്ഥിയാൽ വീണ്ടും ഒരു തീപ്പൊരി മത്സരം പ്രതീക്ഷിക്കാം. എന്നാൽ തിരുവനന്തപുരം സീറ്റിൽ അങ്കത്തിന് സ്റ്റീഫൻ ജോർജിന് അവസരമൊരുങ്ങിയാൽ ജയസാദ്ധ്യത കൂടുതലാണ്.

ഏറ്റുമാനൂർ മണ്ഡലത്തിൽ V N വാസവൻ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. മന്ത്രി എന്ന നിലയിൽ കഴിഞ്ഞ 5 വർഷം മണ്ഡലത്തിലെ നിറ സാന്നിദ്ധ്യം UDF ന് വെല്ലുവിളിയാണ്. എന്നാൽ യുവത്വത്തിൻ്റെ പ്രസരിപ്പും സാധാരണക്കാരുടെ ഇടയിൽ വിനയപൂർവമുള്ള ഇടപെടലും ഷൈജി ഓട്ടപ്പള്ളിയെ കൂടുതൽ സ്വീകര്യനാക്കും. മലബാറിലെ രാഷ്ട്രീയ ലോകം മനസ്സിലാക്കി കളത്തിൽ ഇറങ്ങി കളിക്കാൻ ഷൈജി ഓട്ടപ്പള്ളിയുടെ സംഘാടക മികവ് കരുത്താകും.

സിറിയക് ചാഴികാടനെ കടുത്തുരുത്തിയിൽ സ്ഥാനാർത്ഥി ആക്കിയാൽ സ്വന്തം നാട്ടിൽ നിന്നും മികച്ച പിന്തുണയും LDF മിഷനറിയുടെ ചടുലമായ പ്രവർത്തന ശൈലിയും ആവേശം പകരും. മലബാർ സീറ്റിൽ കുറി വീണാൽ യുവത്വത്തിൻ്റെ പ്രസരിപ്പും ഉന്മേഷവും സിറിയക് ചാഴികാടന് ജയസാദ്ധ്യത ഇരട്ടിയായി വർധിച്ചു വരുമെന്ന് ഉറപ്പാണ്.

Previous articleസിറോ മലബാർ കാത്തലിക് കോൺഗ്രസിനു (SMCC) നവ നേതൃത്വം
Next article🇨🇦🇮🇳 കാനഡയും ഇന്ത്യയും ബന്ധം പുനഃസ്ഥാപിക്കുന്നു; ഇടപെടൽ ആരോപണങ്ങൾക്കിടയിലും നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്നു

Leave a Reply