‘ജോസഫ് ഗ്രൂപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഷൈജി ഓട്ടപ്പള്ളിക്ക് സാദ്ധ്യത
കോട്ടയം :
കോട്ടയം ജില്ലയിലെ വോട്ടർമാരിൽ നിർണ്ണായക ശക്തിയായ ക്രിസ്ത്യൻ സമുദായത്തിൻ്റെ വോട്ട് ബാങ്ക് UDF ന് അനുകൂലമാക്കുവാൻ സഹായകരമായ രീതിയിൽ സ്ഥാനാർത്ഥി നിർണ്ണയം ഉണ്ടാകുവാൻ ജോസഫ് ഗ്രൂപ്പിലെ നേതാക്കളും UDF നേതൃത്വവും ധാരണയാകുന്നു.കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഷൈജി ഓട്ടപ്പള്ളിയാണ് പരിഗണനയിലുള്ളത്. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ,ജില്ലാ ട്രഷറർ , നിയോജക മണ്ഡലം കോർഡിനേറ്റർ, മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു
.
KCYM ൻ്റെ മികച്ച യുവജനക്ഷേമ പ്രവർത്തന സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. KCYM സംസ്ഥാന സിൽഡിക്കറ്റ് അംഗം ,കോട്ടയം അതിരൂപത യുവജന സംഘടനയായ KCYL പ്രസിഡൻ്റ് , ജനറൽ സെക്രട്ടറി, ട്രഷറർ , അൽമായ സംഘടന ക്നാനാന കത്തോലിക്കാ കോൺഗ്രസ്സ് ട്രഷറർ, ജനറൽ സെക്രട്ടറി, ഓർഗനൈസിങ്ങ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ക്നാനായ ബാങ്ക് ബോർഡ് അംഗമാണ്.നിരവധി സാമുദായിക ,സാംസ്ക്കാരിക ,സന്നദ്ധ സംഘടനകളിൽ നേതൃപാടവം തെളിയിച്ച ഷൈജി ഓട്ടപ്പള്ളി കോട്ടയം സി.എം.എസ്. കോളേജ് ആർട്ട്സ് ക്ലബ് സെക്രട്ടറി ആയിരുന്നു. മികച്ച വാഗ്മിയും സംഘാടകനുമായ ഷൈജി ഓട്ടപ്പള്ളിക്ക് ഇത് കന്നിയങ്കമായിരിക്കും. പ്രിൻസ് ലൂക്കോസിൻ്റെ അടുത്ത സുഹൃത്തായിരുന്ന ഷൈജി ഓട്ടപ്പള്ളി മാണി വിഭാഗത്തിൽ യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡൻ്റ്, നിയോജക മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജോസ് കെ മാണി വിഭാഗം LDF ലേക്ക് പോയപ്പോൾ ജോസഫ് ഗ്രൂപ്പിൽ സജ്ജീവമായി , UDF നേതൃനിരയിലേക്ക് കടന്നുവന്നു.
ഏറ്റുമാനൂർ സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. മലബാർ മേഖലയിൽ കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പിന് നൽകിയ തൃക്കരിപ്പൂർ മണ്ഡലത്തിന് പകരമായി കാഞ്ഞങ്ങാട്, പേരാമ്പ്ര,ഇരിക്കൂർ എന്നീ മണ്ഡലങ്ങളിൽ നിന്നും ഒരു സീറ്റ് വച്ച് മാറുന്ന നിർദ്ദേശവും പരിഗണനയിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലബാർ മേഖലയിൽ നിന്നും ലഭിക്കുന്ന സീറ്റിലേക്ക് ഷൈജി ഓട്ടപ്പള്ളി പരിഗണിക്കപ്പെട്ടിരുന്നു.













