Home ഗൾഫ് സ്കൈ ജ്വല്ലറി ചെയർമാൻ ബാബു ജോണിൻ്റെ മകൻ ദുബായിൽ അന്തരിച്ചു

സ്കൈ ജ്വല്ലറി ചെയർമാൻ ബാബു ജോണിൻ്റെ മകൻ ദുബായിൽ അന്തരിച്ചു

135
0

സ്കൈ ജ്വല്ലറി ചെയർമാൻ ബാബു ജോണിൻ്റെ മൂത്ത മകൻ ജേക്കബ് പാലത്തുമ്പാട്ട് ജോൺ (46) ദുബായിൽ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം. അരുൺ എന്ന് വിളിപ്പേരുള്ള ഇദ്ദേഹം സ്കൈ ജ്വല്ലറി ഗ്രൂപ്പിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറും, കേരളത്തിലെ കുടുംബ ബിസിനസുകളുടെ ചുമതലക്കാരനുമായിരുന്നു. ദോഹയിലും ദുബായിലുമായി വളർന്ന അരുണിന് മുൻപ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണാനന്തര നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. അരുണിൻ്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി, കേരളത്തിലെ എല്ലാ സ്കൈ ജ്വല്ലറി ഔട്ട്ലെറ്റുകളും കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളും തുണിക്കടകളും ചൊവ്വാഴ്ച അടച്ചിട്ടു. ഭാര്യയും 15-ഉം 12-ഉം വയസ്സുള്ള മക്കളുമുണ്ട്.

രഞ്ജിനി രാമചന്ദ്രൻ

Previous articleകേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസ് / ശ്രീ ഗുരുവായൂരപ്പന്‍ ടെംപിള്‍ ഓഫ് ഡാളസ് ഓണാഘോഷം ഗംഭീരമായി
Next articleനായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

LEAVE A REPLY