Home ഇന്ത്യ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് തരംഗം ; മലയാളി കെ.ജെ. ജോര്‍ജിന് വിജയം

ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് തരംഗം ; മലയാളി കെ.ജെ. ജോര്‍ജിന് വിജയം

268
0

ബംഗളൂരു : കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തേരോട്ടം തുടരുന്പോള്‍ സര്‍വജ്ഞനഗര്‍ മണ്ഡലത്തില്‍ മലയാളിക്ക് ജയം. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ.ജെ.ജോര്‍ജാണ് വിജയിച്ചിരിക്കുന്നത്. അഞ്ചാം തവണയാണ് ഇദ്ദേഹം നിയമസഭയിലേക്കെത്തുന്നത്. നിയമസഭാംഗവും കര്‍ണാടക പിസിസിയുടെ ജനറല്‍ സെക്രട്ടറിയും കര്‍ണാടകയില്‍ നിന്നുള്ള എഐസിസി അംഗവുമായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കെ.ജെ. ജോര്‍ജ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായ കെ.സിദ്ധരാമയ്യയുടെ വിശ്വസ്തനായാണ് പാര്‍ട്ടിയില്‍ ഇദ്ദേഹം അറിയപ്പെടുന്നത്. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന കെ.ജെ. ജോര്‍ജ് കോട്ടയം ചിങ്ങവനം സ്വദേശിയാണ്.

ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളി-ധാര്‍വാഡ് മണ്ഡ‍ലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പിന്നിലായിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടു മുന്നിലെത്തി. കോണ്‍ഗ്രസ് നൂറില്‍ കൂടുതല്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗോണില്‍ അയ്യായിരത്തിലേറെ വോട്ടിന് മുന്നിലാണ്.

Previous articleബംഗളൂരുവിലും മൈസൂരുവിലും നിരോധനാജ്ഞ
Next article120 സീറ്റ് നേടും, ഒരാളുടെയും സഹായമില്ലാതെ കോണ്‍ഗ്രസ് സ്വന്തമായി സര്‍ക്കാരുണ്ടാക്കും ; സിദ്ധരാമയ്യ

Leave a Reply