Home ഇന്ത്യ കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

419
0

കോട്ടയം : കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി ട്രെയിനിൽ മടങ്ങുംവഴി തെങ്കാശിയിൽവെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിങ്കൾ രാവിലെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിക്കും. കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ് പ്രിൻസ് ലൂക്കോസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. യൂത്ത് ഫ്രണ്ട്, കെഎസ്‌സി സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ വി ലൂക്കോസിന്റെ മകനാണ് പ്രിൻസ്.

Previous articleചിക്കാഗോ : ജോസഫ് എബ്രഹാം | Live Wake & Funeral on KVTV.COM
Next articleഗ്ലോബൽ ഇന്ത്യൻ കൗൺസിലിന്റെ മികച്ച ഫോട്ടോഗ്രാഫർ അവാർഡ് ബെന്നി ജോണിന്

Leave a Reply