ജലലഭ്യത കുറയുന്നതായുള്ള ആശങ്കയെത്തുടര്‍ന്ന് അയര്‍ലണ്ടിലെ നാല് കൗണ്ടികളില്‍ കൂടി Water Conservation Order നല്‍കി ജലസേചന വകുപ്പ്. പൊതുവില്‍ ‘ഹോസ് പൈപ്പ് നിരോധനം’ എന്നറിയപ്പെടുന്ന ഈ നടപടി സെപ്റ്റംബര്‍ 16 വരെ ഏഴര ആഴ്ച നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. Mullingar (Co Westmeath), Milford (Co Donegal), Kells-Oldcastle (Co Meath) എന്നിവിടങ്ങളില്‍ നേരത്തെ തന്നെ ഈ ഓര്‍ഡര്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ ഓഗസ്റ്റ് 4 വരെയാണ് നിരോധനം. വീട്ടിലെയോ, ഓഫീസുകളിലോ തോട്ടങ്ങള്‍ നനയ്ക്കുക മുതലായ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പൈപ്പ് വെള്ളം ഉപയോഗിക്കുന്നത് വിലക്കുന്നതിനെയാണ് ഹോസ് പൈപ്പ് ബാന്‍ എന്ന് പറയുന്നത്. വെള്ളത്തിന്റെ ഉപഭോഗം പരമാവധി കുറച്ചുകൊണ്ട് ജലലഭ്യത ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. മേല്‍ പറഞ്ഞ കൗണ്ടികളില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ടെന്നും, അത് പരിഹരിക്കാന്‍ ഏവരും സഹകരിക്കണമെന്നും ജലവകുപ്പ് അഭ്യര്‍ത്ഥിച്ചു.
Home യൂറോപ്പ് അയർലണ്ടിലെ ഏഴ് കൗണ്ടികളിൽ ‘ഹോസ് പൈപ്പ്’ ഉപയോഗിക്കുന്നതിന് വിലക്ക് ; കടുത്ത വരൾച്ചയിലേക്കെന്ന് ആശങ്ക












