Home ഗൾഫ് യുഎഇയിലേക്ക് ജോലിക്ക് ആളെ വേണം ; 150 ഒഴിവ് ; വിസയും താമസവും ഫ്രീ, വിമാന...

യുഎഇയിലേക്ക് ജോലിക്ക് ആളെ വേണം ; 150 ഒഴിവ് ; വിസയും താമസവും ഫ്രീ, വിമാന ടിക്കറ്റിന് 550 ദിർഹവും നല്‍കും

177
0

സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി വീണ്ടും യു എ ഇയിലേക്ക് റിക്രൂട്ട്മെന്റ്. യു എ ഇയിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് അപ്രന്റീസ് ഇലക്ട്രീഷ്യൻ വിഭാഗത്തിലാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്. പുരുഷന്‍മാർക്ക് മാത്രമാണ് അപേക്ഷക്കാന്‍ സാധിക്കുക. ആകെ 150 ഒഴിവുകളാണുള്ളത്. അപേക്ഷികർക്ക് വേണ്ട യോഗ്യതകളും മറ്റ് വിവരങ്ങളും താഴെ വിശദമായി നല്‍കുന്നു.

യോഗ്യതാ വിദ്യാഭ്യാസ യോഗ്യത : ഐ ടി ഐ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രവർത്തി പരിചയം : ഫ്രഷേഴ്സിനും അപേക്ഷിക്കാം. എന്നാൽ, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഹോട്ടൽ നിർമാണ പദ്ധതികളിൽ പരിചയമോ അറിവോ ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി : 35 വയസ്സിന് താഴെ.
മുൻഗണന : ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുന്‍ഗണനയുണ്ടാകും

ആനുകൂല്യങ്ങൾ ശമ്പളം : 950 ദിർഹം (700 ദിർഹം + 250 ദിർഹം ഭക്ഷണ അലവൻസ് + ഓവർടൈം [ദിവസേന കുറഞ്ഞത് 2 മണിക്കൂർ – ഏകദേശം 150-175 ദിർഹം]).

താമസം : കമ്പനി നൽകും.
ഗതാഗതം : കമ്പനി നൽകും.
വിസ : കമ്പനി നൽകും.
വിമാന ടിക്കറ്റ് : 550 ദിർഹം വരെ കമ്പനി നൽകും.
മെഡിക്കൽ ഇൻഷുറൻസ് : കമ്പനി നൽകും.

അപേക്ഷിക്കേണ്ട വിധം താത്പര്യമുള്ളവർ തങ്ങളുടെ സിവി, പാസ്‌പോർട്ട്, ഐടിഐ സർട്ടിഫിക്കറ്റുകൾ എന്നിവ 2025 ജൂലൈ 2-നോ അതിനു മുമ്പോ “ITV Driver” എന്ന സബ്ജക്ട് ലൈനോടുകൂടി jobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വിദേശത്ത് ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക്, പ്രത്യേകിച്ച് പുതുമുഖങ്ങൾക്ക്, ഈ ഒഴിവ് മികച്ച ഒരു അവസരമാണ്

Previous article”ജൂതന്‍മാര്‍ സൈപ്രസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു ; ഫലസ്തീന്‍ അധിനിവേശം ഓര്‍ക്കണം”: സ്റ്റെഫാനോസ് സ്‌റ്റെഫാനോ
Next articleറയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു ; സുനാമിയും വന്നില്ല ലാവയും വന്നില്ല

Leave a Reply