Home ഗൾഫ് ആഹ്ളാദം എന്ന ഹ്രസ്വ സിനിമ റിലീസ് ചെയ്തു.

ആഹ്ളാദം എന്ന ഹ്രസ്വ സിനിമ റിലീസ് ചെയ്തു.

147
0

ദുബായ് : ഒരു കൂട്ടം പ്രവാസികളുടെ കുറേ നാളത്തെ പ്രയത്നം സാക്ഷാത്ക്കരിച്ചു കൊണ്ട് ആഹ്ളാദം പ്രദർശിപ്പിക്കപ്പെട്ടു. ജോലിയും ഉത്തരവാദിത്ത്വങ്ങളും പ്രവാസികളുടെ പ്രതീക്ഷകൾക്കും സ്വപ്ന സാക്ഷാത്ക്കാരത്തിനും എന്നും മാറ്റ് കൂട്ടിയിട്ടേയുള്ളു. പ്രതീക്ഷകൾ കൈവിടാതെ മുന്നോട്ട് നീങ്ങിയവർ മാത്രമേ എന്നും വിജയം കണ്ടിട്ടുള്ളു. അത്തരത്തിലുള്ള ഒരു കൂട്ടായ്മയുടെ പ്രതീക്ഷയാണ് ആഹ്ലാദം എന്ന ഹ്രസ്വ സിനിമ. ജീവിതത്തിലെപ്പോഴെങ്കിലും ഒരു സിനിമയുടെ ഭാഗമാവുക എന്ന ആഗ്രഹവുമായി പ്രയത്നിക്കുന്ന പ്രവാസികൾക്ക് പ്രചോദനം നൽകിക്കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം നടന്നത്. അതിൻ്റെ ആദ്യത്തെ പ്രദർശനം ദുബായിലെ സ്റ്റാർ ഗല്ലെറിയ തിയേറ്ററിൽ വച്ചു നടന്നു. പ്രവാസി മലയാളിയായ ജിജീഷ് ഗോപിയാണ് നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കലേഷ് കരുണാകരനാണ് ഛായാഗ്രഹണം നടത്തിയിരിക്കുന്നത്. പ്രവാസ ജീവിതത്തിലെ നിത്യ തൊഴിലിനൊപ്പം അവധി സമയങ്ങൾ ഉപയോഗപ്പെടുത്തി മാത്രമാണ് ഈ സിനിമയുടെ ചിത്രീകരണം നടത്തിയിരിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹം ഉള്ളതും അതിനായി പ്രയത്നിക്കാനും തയ്യാറായ ഏതാനും യുഎഇ മലയാളികളെ ഒന്നിപ്പിച്ചു കൊണ്ടാണ് ജിജീഷ് ഗോപി ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത് . ത്രില്ലെർ സിനിമകളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകരെ ലക്ഷ്യം വച്ചു കൊണ്ടാണ് സിനിമയുടെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത് .

ഇതിൻ്റെ സംവിദായകനും നിർമാതാവുമായ ജിജീഷ് ഗോപി കഴിഞ്ഞ പത്തുവർഷക്കാലമായി യുഎഇ യിൽ ഐ ടി രംഗത്ത് ജോലി ചെയ്തു വരുന്നു. ഈ സിനിമയിൽ ജിജീഷ് ഗോപിയെ കൂടാതെ പുതുമഖങ്ങളായ അനുരാജ് ആലന്തത്തിൽ , വിബിൻ നാരായണൻ ,രാഗേഷ് മേനോൻ ,ഹെലന മാത്യു ,മരിയ ജേക്കബ് , അനികേത് ജിജീഷ് ,പോൾസൺ പാവറട്ടി എന്നിവരും പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . ഈ സിനിമയ്ക്ക് വേണ്ടി ജിജീഷ് ഗോപി ഈണം നൽകി, പ്രശസ്ത മലയാള സിനിമാ പിന്നണി ഗായകൻ സുദീപ് കുമാർ ആലപിച്ച ഗാനം ഇതിനോടകം തന്നേ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു . “ആഹ്‌ളാദം “ഉടൻ തന്നെ പ്രശസ്തമായ ഒരു ഒ ട്ടി ട്ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്കായി എത്തുന്നതായിരിക്കും എന്ന് സംവിധായകൻ അറിയിച്ചു.

റിപ്പോർട്ടർ, രവി കൊമ്മേരി-യുഎഇ .

Previous articleകൊളോണില്‍ പരി.മാതാവിന്റെയും വി.തോമാശ്ളീഹായുടെയും തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Next articleപത്തനംതിട്ട ജില്ലാ സംഗമം വനിതാ ദിനം ആഘോഷിച്ചു.

Leave a Reply